2 Samuel 23:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വാള്‍ വിട്ടുപോകാതെ കൈ കുഴഞ്ഞു മരവിക്കുംവരെ അയാള്‍ ഫെലിസ്ത്യരെ സംഹരിച്ചു. അന്നു സര്‍വേശ്വരന്‍ വലിയ വിജയം അയാള്‍ക്കു നല്‌കി. അയാളോടൊപ്പം മടങ്ങിവന്ന പടയാളികള്‍ കൊല്ലപ്പെട്ടവരുടെ മുതല്‍ കൊള്ളയടിക്കുക മാത്രമാണു ചെയ്തത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ എഴുന്നേറ്റു കൈതളർന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്നു യഹോവ വലിയോരു ജയം നല്കി; കൊള്ളയിടുവാൻ മാത്രമേ പടജ്ജനം അവന്റെ അടുക്കൽ മടങ്ങിവന്നുള്ളു.
Malayalam 1992 MBSI
അവന്‍ എഴുന്നേറ്റു കൈതളര്‍ന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്നു യഹോവ വലിയോരു ജയം നല്കി; കൊള്ളയിടുവാന്‍ മാത്രമേ പടജ്ജനം അവന്റെ അടുക്കല്‍ മടങ്ങിവന്നുള്ളു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ എഴുന്നേറ്റ് കൈതളർന്ന് വാളോട് പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്ന് യഹോവ വലിയ ഒരു ജയം നല്കി; കൊള്ളയിടുവാൻ മാത്രമേ പടജ്ജനം അവന്റെ അടുക്കൽ മടങ്ങിവന്നുള്ളു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ എഴുന്നേറ്റു കൈ തളര്‍ന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്ന് യഹോവ വലിയൊരു ജയം നല്കി; കൊള്ളയിടുവാന്‍ മാത്രമേ പടജ്ജനം അവന്‍റെ അടുക്കൽ മടങ്ങിവന്നുള്ളൂ.
Malayalam Bible POC-ML 2013
അവന്‍ കൈ തളരുംവരെ ഫിലിസ്‌ത്യരെ വെട്ടി. അവന്‍െറ കൈ വാളോട്‌ ഒട്ടിച്ചേര്‍ന്നുപോയി. കര്‍ത്താവിന്‍െറ അന്നത്തെ വിജയം വലുതായിരുന്നു. മരിച്ചുവീണവരെ കൊള്ളയടിക്കാന്‍മാത്രമാണു ജനം മടങ്ങിവന്നത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ എലെയാസാർ, യുദ്ധക്കളത്തിൽനിന്നു പിന്മാറാതെ ഉറച്ചുനിന്ന്, കൈ തളർന്നു മരവിച്ച് വാൾപ്പിടിയിൽനിന്നും ഇളകാതെയാകുന്നതുവരെ, ഫെലിസ്ത്യരെ വെട്ടിവീഴ്ത്തി. അന്ന് യഹോവ അവർക്കൊരു മഹാവിജയം നൽകി. മരിച്ചുവീണവരെ കൊള്ളയടിക്കാൻമാത്രമായിരുന്നു പടയാളികൾ എലെയാസാരിന്റെ അടുത്തേക്കു തിരിച്ചുവന്നത്.