2 Samuel 23:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മൂന്നാമന്‍ ഹാരാര്യനായ ആഗേയുടെ പുത്രന്‍ ശമ്മാ ആയിരുന്നു. ഒരിക്കല്‍ ലേഹിയിലെ ചെറുപയര്‍ വിളഞ്ഞിരുന്ന വയല്‍ കവര്‍ച്ച ചെയ്യാന്‍ ഫെലിസ്ത്യര്‍ ഒരുമിച്ചു കൂടിയപ്പോള്‍ ജനം അവിടെനിന്ന് ഓടിപ്പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റശേഷം ഹാരാര്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കൽ ചെറുപയർ ഉള്ളോരു വയലിൽ കവർച്ചെക്കു ഫെലിസ്ത്യർ കൂടിവന്നപ്പോൾ ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടിപ്പോയി.
Malayalam 1992 MBSI
അവന്റ ശേഷം ഹാരാര്‍യ്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കല്‍; ചെറുപയര്‍ ഉള്ളോരു വയലില്‍ കവര്‍ച്ചെക്കു ഫെലിസ്ത്യര്‍ കൂടിവന്നപ്പോള്‍ ജനം ഫെലിസ്ത്യരുടെ മുമ്പില്‍നിന്നു ഔടിപ്പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റശേഷം ഹാരാര്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കൽ ചെറുപയർ ഉള്ള ഒരു വയലിൽ ഫെലിസ്ത്യർ ഒരു സംഘമായി ഒരുമിച്ചുകൂടിയപ്പോൾ ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടിപ്പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ ശേഷം ഹാരാര്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കൽ ചെറുപയര്‍ ഉള്ളോരു വയലിൽ കവര്‍ച്ചയ്ക്കു ഫെലിസ്ത്യര്‍ കൂടിവന്നപ്പോള്‍ ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടിപ്പോയി.
Malayalam Bible POC-ML 2013
മൂന്നാമന്‍ ഹരാര്യനായ ആഗേയുടെ മകന്‍ ഷമ്മാ. ഫിലിസ്‌ത്യര്‍ ലേഹിയില്‍ ഒരുമിച്ചുകൂടി. അവിടെ ചെറുപയര്‍ നട്ടിരുന്ന ഒരു വയല്‍ ഉണ്ടായിരുന്നു. ജനം ഫിലിസ്‌ത്യരുടെ മുന്‍പില്‍നിന്ന്‌ ഓടിപ്പോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അടുത്ത ആൾ ഹരാര്യനായ ആഗേയുടെ മകൻ ശമ്മാ ആയിരുന്നു. ഒരിക്കൽ നിറയെ പയറുള്ള ഒരു വയലിൽ ഫെലിസ്ത്യർ സംഘംചേർന്നപ്പോൾ ഇസ്രായേൽസൈന്യം അവരുടെമുമ്പിൽനിന്ന് ഓടിപ്പോയി.