2 Samuel 23:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോവാബിന്‍റെ സഹോദരനും സെരൂയായുടെ പുത്രനുമായ അബീശായി മുപ്പതു പേരുടെ തലവനായിരുന്നു; അയാള്‍ തന്‍റെ കുന്തംകൊണ്ട് മുന്നൂറുപേര്‍ക്കെതിരെ പോരാടി അവരെയെല്ലാം കൊന്നുകളഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോവാബിന്റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നുപേരിൽ തലവൻ ആയിരുന്നു. അവൻ തന്റെ കുന്തത്തെ മുന്നൂറുപേരുടെ നേരെ ഓങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവൻ മൂവരിൽവെച്ചു കീർത്തി പ്രാപിച്ചു.
Malayalam 1992 MBSI
യോവാബിന്റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നുപേരില്‍ തലവന്‍ ആയിരുന്നു. അവന്‍ തന്റെ കുന്തത്തെ മന്നൂറുപേരുടെ നേരെ ഔങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവന്‍ മൂവരില്‍വെച്ചു കീര്‍ത്തി പ്രാപിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോവാബിന്റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നുപേരിൽ പ്രധാനി ആയിരുന്നു. അവൻ തന്റെ കുന്തം മുന്നൂറുപേരുടെ നേരെ ഓങ്ങി, അവരെ കൊന്നു; അതുകൊണ്ട് അവൻ മൂന്നുപേരിൽവച്ച് കീർത്തി പ്രാപിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോവാബിന്‍റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നു പേരിൽ തലവന്‍ ആയിരുന്നു. അവന്‍ തന്റെ കുന്തത്തെ മുന്നൂറു പേരുടെ നേരേ ഓങ്ങി, അവരെ കൊന്നു; അതുകൊണ്ട് അവന്‍ മൂവരിൽവച്ചു കീര്‍ത്തി പ്രാപിച്ചു.
Malayalam Bible POC-ML 2013
സെരൂയയുടെ മകന്‍ യോവാബിന്‍െറ സഹോദരന്‍ അബിഷായി മുപ്പതുപേരുടെ തലവനായിരുന്നു. അവന്‍ കുന്തംകൊണ്ട് മുന്നൂറുപേരെ കൊന്ന് മുപ്പതുപേരുടെ ഇടയില്‍ പേരുനേടി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായി ഈ മൂവരിൽ പ്രമുഖനായിരുന്നു. അദ്ദേഹം മുന്നൂറു പേർക്കെതിരേ തന്റെ കുന്തമുയർത്തി പൊരുതി; അവരെ വധിച്ചു. അങ്ങനെ അദ്ദേഹം മറ്റേ മൂവരോളംതന്നെ വിഖ്യാതനായിത്തീർന്നു.