2 Samuel 23:19 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മുപ്പതു പേരില്‍ ഏറ്റവും പ്രസിദ്ധന്‍ അയാളായിരുന്നെങ്കിലും മേല്‍പ്പറഞ്ഞ മൂന്നു പേരുടെ നിലയില്‍ അയാള്‍ എത്തിയിരുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ മൂവരിലും മാനം ഏറിയവൻ ആയിരുന്നു; അവർക്കു തലവനായ്തീർന്നു. എന്നാൽ അവൻ മറ്റെ മൂവരോളം വരികയില്ല.
Malayalam 1992 MBSI
അവന്‍ മൂവരിലും മാനം ഏറിയവന്‍ ആയിരുന്നു; അവര്‍ക്കും തലവനായ്തീര്‍ന്നു. എന്നാല്‍ അവന്‍ മറ്റെ മൂവരോളം വരികയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ മൂന്നുപേരിൽ അബീശായി അല്ലേ മാനം ഏറിയവൻ? അതുകൊണ്ട് അവൻ അവർക്ക് തലവനായിത്തീർന്നു. എങ്കിലും അവൻ ആദ്യത്തെ മൂന്നുപേരോളം വരുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ മൂവരിലും മാനം ഏറിയവന്‍ ആയിരുന്നു; അവര്‍ക്കു തലവനായിത്തീര്‍ന്നു. എന്നാൽ അവന്‍ മറ്റേ മൂവരോളം വരികയില്ല.
Malayalam Bible POC-ML 2013
അവന്‍ മുപ്പതുപേരില്‍ ഏറ്റവും പ്രശസ്‌തനായിരുന്നു. അവന്‍ അവരുടെ തലവനുമായിത്തീര്‍ന്നു. എങ്കിലും അവന്‍ മൂവരോളം പ്രശസ്‌തി നേടിയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം ആ മൂവരെക്കാളും അധികം ബഹുമാനിതൻ ആയിരുന്നു. അദ്ദേഹം അവർക്ക് അധിപനായിത്തീർന്നു. എന്നിരുന്നാലും അദ്ദേഹം ആദ്യത്തെ പരാക്രമശാലികളായ മൂന്നുപേരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നില്ല.