2 Samuel 23:20 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കബ്സേലില്‍നിന്നുള്ള യെഹോയാദയുടെ പുത്രന്‍ ബെനായാ ആയിരുന്നു മറ്റൊരു യുദ്ധവീരന്‍; മോവാബ്യരായ രണ്ടു യുദ്ധവീരന്മാരെ കൊന്നതുള്‍പ്പെടെ അനേകം ധീരപ്രവൃത്തികള്‍ അയാള്‍ ചെയ്തിരുന്നു. മഞ്ഞുകാലത്ത് ഒരു ഗുഹയില്‍നിന്നു പുറത്തുവന്ന ഒരു സിംഹത്തെ അയാള്‍ കൊന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകൻ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു; അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്തു ഒരു ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
Malayalam 1992 MBSI
കബ്സേലില്‍ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകന്‍ ബെനായാവും വീര്യപ്രവൃത്തികള്‍ ചെയ്തു; അവന്‍ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്തു ഒരു ഗുഹയില്‍ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകൻ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു; അവൻ മോവാബിലെ സിംഹതുല്യരും അരിയേലിന്റെ പുത്രന്മാരുമായ രണ്ട് വീരന്മാരെ കൊന്നതുകൂടാതെ മഞ്ഞുകാലത്ത് ഒരു ഗുഹയിൽ ചെന്ന് ഒരു സിംഹത്തെയും കൊന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകന്‍ ബെനായാവും വീര്യപ്രവൃത്തികള്‍ ചെയ്തു; അവന്‍ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്ത് ഒരു ഗുഹയിൽ ചെന്ന് ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
Malayalam Bible POC-ML 2013
കബ്‌സേലില്‍ നിന്നുള്ളയഹോയാദായുടെ മകന്‍ ബനായിയാ ഒരു ശൂരപരാക്ര മിയായിരുന്നു. രണ്ടു മൊവാബ്യ യോദ്‌ധാക്കളെ കൊന്നതുള്‍പ്പെടെ പല ധീരകൃത്യങ്ങളും അവന്‍ ചെയ്‌തു. ഹിമപാതമുണ്ടായ ഒരു ദിവസം അവന്‍ ഒരു ഗുഹയില്‍ കടന്ന് ഒരു സിംഹത്തെ കൊന്നു. അവന്‍ ഭീമാകാരനായ ഒരു ഈജിപ്‌തുകാരനെയും കൊന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹോയാദായുടെ മകനായ ബെനായാവ് കബ്സെയേൽക്കാരനും ശൂരപരാക്രമിയും ആയ ഒരു യോദ്ധാവായിരുന്നു. അദ്ദേഹം ഉജ്ജ്വല വീരകൃത്യങ്ങൾ ചെയ്തിട്ടുണ്ട്: അദ്ദേഹം മോവാബ്യരിലെ ഏറ്റവും ശക്തരായ രണ്ടു യോദ്ധാക്കളെ അടിച്ചുവീഴ്ത്തി. മഞ്ഞുകാലത്ത് ഒരു ദിവസം അദ്ദേഹം ഒരു ഗുഹയിൽ ഇറങ്ങിച്ചെന്ന് ഒരു സിംഹത്തെ കൊന്നു.