2 Samuel 24:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാള്‍ ചോദിച്ചു: “അവിടുന്ന് എന്തിനാണ് അടിയന്‍റെ അടുക്കലേക്കു വന്നത്?” അപ്പോള്‍ ദാവീദു പറഞ്ഞു: “പകര്‍ച്ചവ്യാധി ജനത്തെ വിട്ടുമാറുന്നതിനുവേണ്ടി സര്‍വേശ്വരന് ഒരു യാഗപീഠം പണിയണം; അതിനായി നിന്‍റെ മെതിക്കളം വാങ്ങുന്നതിനാണു ഞാന്‍ വന്നിരിക്കുന്നത്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യജമാനനായ രാജാവു അടിയന്റെ അടുക്കൽ വരുന്നതു എന്തു എന്നു അരവ്നാ ചോദിച്ചതിന്നു ദാവീദ്: ബാധ ജനത്തെ വിട്ടുമാറുവാൻ തക്കവണ്ണം യഹോവെക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു ഈ കളം നിന്നോടു വിലെക്കു വാങ്ങുവാൻ തന്നേ എന്നു പറഞ്ഞു.
Malayalam 1992 MBSI
യജമാനനായ രാജാവു അടിയന്റെ അടുക്കല്‍ വരുന്നതു എന്തു എന്നു അരവ്നാ ചോദിച്ചതിന്നു ദാവീദ്ബാധ ജനത്തെ വിട്ടുമാറുവാന്‍ തക്കവണ്ണം യഹോവേക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു ഈ കളം നിന്നോടു വിലെക്കു വാങ്ങുവാന്‍ തന്നേ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“എന്റെ യജമാനനായ രാജാവ് അടിയന്റെ അടുക്കൽ വരുന്നത് എന്ത്?” എന്ന് അരവ്നാ ചോദിച്ചതിന് ദാവീദ്: “ബാധ ജനത്തെ വിട്ടുമാറുവാൻ തക്കവണ്ണം യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണ്ടതിന് ഈ മെതക്കളം നിന്നോട് വിലയ്ക്കു വാങ്ങുവാൻ തന്നെ” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യജമാനനായ രാജാവ് അടിയന്‍റെ അടുക്കൽ വരുന്നത് എന്ത് എന്ന് അരവ്നാ ചോദിച്ചതിനു ദാവീദ്: ബാധ ജനത്തെ വിട്ടുമാറുവാന്‍ തക്കവണ്ണം യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണ്ടതിന് ഈ കളം നിന്നോടു വിലയ്ക്കു വാങ്ങുവാന്‍ തന്നെ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ ചോദിച്ചു: പ്രഭോ, ഇങ്ങോട്ട്‌ എഴുന്നള്ളിയതെന്തിന്‌? ദാവീദ്‌ പറഞ്ഞു: മഹാമാരി ജനത്തില്‍നിന്നകലേണ്ടതിന്‌ കര്‍ത്താവിന്‌ ഒരു ബലിപീഠം പണിയാന്‍ നിന്‍െറ മെതിക്കളം വാങ്ങുവാന്‍ തന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അരവ്നാ ചോദിച്ചു: “എന്റെ യജമാനനായ രാജാവ് ഈ ദാസന്റെ അടുത്തേക്ക് എഴുന്നള്ളിയതിനുള്ള കാരണം എന്താണ്?” “താങ്കളുടെ മെതിക്കളം വാങ്ങിക്കുന്നതിന്,” ദാവീദ് പറഞ്ഞു, “അങ്ങനെ ജനത്തെ ബാധിച്ചിരിക്കുന്ന മഹാമാരി ഒഴിഞ്ഞുപോകുന്നതിനായി യഹോവയ്ക്ക് ഒരു യാഗപീഠം എനിക്കു പണിയണം.”