2 Samuel 3:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശൗലിന്‍റെയും ദാവീദിന്‍റെയും കുടുംബങ്ങള്‍ തമ്മിലുള്ള യുദ്ധം വളരെക്കാലം നീണ്ടുനിന്നു. ദാവീദിന്‍റെ കുടുംബം മേല്‍ക്കുമേല്‍ ശക്തി പ്രാപിച്ചു; ശൗലിന്‍റെ കുടുംബം ക്രമേണ ക്ഷയിക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ ദീർഘകാലം യുദ്ധം നടന്നു; എന്നാൽ ദാവീദിന്നു ബലം കൂടിക്കൂടിയും ശൗലിന്റെ ഗൃഹം ക്ഷയിച്ചു ക്ഷയിച്ചും വന്നു.
Malayalam 1992 MBSI
ശൌലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മില്‍ ദീര്‍ഘകാലം യുദ്ധം നടന്നു; എന്നാല്‍ ദാവീദിന്നു ബലം കൂടിക്കൂടിയും ശൌലിന്റെ ഗൃഹം ക്ഷയിച്ചു ക്ഷയിച്ചും വന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശൗലിന്റെ കുടുംബവും ദാവീദിന്റെ കുടുംബവും തമ്മിൽ ദീർഘകാലം യുദ്ധം നടന്നു; എന്നാൽ ദാവീദിന് ബലം കൂടിക്കൂടിയും ശൗലിന്റെ ഗൃഹം ക്ഷയിച്ചു ക്ഷയിച്ചും വന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശൗലിന്‍റെ ഗൃഹവും ദാവീദിന്‍റെ ഗൃഹവും തമ്മിൽ ദീര്‍ഘകാലം യുദ്ധം നടന്നു; എന്നാൽ ദാവീദിനു ബലം കൂടിക്കൂടിയും ശൗലിന്‍റെ ഗൃഹം ക്ഷയിച്ചുക്ഷയിച്ചും വന്നു.
Malayalam Bible POC-ML 2013
സാവൂളിന്‍െറ ഭവനവും ദാവീദിന്‍െറ ഭവനവും തമ്മില്‍ നീണ്ടയുദ്‌ധം നടന്നു. ദാവീദ്‌ മേല്‍ക്കുമേല്‍ ശക്‌തി പ്രാപിച്ചു; സാവൂളിന്‍െറ കുടുംബമോ അടിക്കടി ക്‌ഷയിച്ചുവന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവുംതമ്മിൽ ദീർഘകാലം യുദ്ധം നടന്നു. ദാവീദ് മേൽക്കുമേൽ ശക്തി പ്രാപിച്ചുവന്നു; ശൗലിന്റെപക്ഷം കൂടുതൽ കൂടുതൽ ക്ഷയിച്ചുകൊണ്ടിരുന്നു.