2 Samuel 3:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹെബ്രോനില്‍ പാര്‍ത്തിരുന്ന ദാവീദിന്‍റെ അടുക്കല്‍ അബ്നേര്‍ ദൂതന്മാരെ അയച്ച് അറിയിച്ചു: “ഈ ദേശം ആര്‍ക്കുള്ളതാണ്? എന്നോട് ഉടമ്പടി ചെയ്യുക; ഇസ്രായേല്‍ മുഴുവനെയും അങ്ങയുടെ പക്ഷത്താക്കുന്നതിനു ഞാന്‍ സഹായിക്കാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം അബ്നേർ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ദേശം ആർക്കുള്ളതു? എന്നോടു ഉടമ്പടി ചെയ്ക; എന്നാൽ എല്ലായിസ്രായേലിനെയും നിന്റെ പക്ഷത്തിൽ വരുത്തേണ്ടതിന്നു എന്റെ സഹായം നിനക്കു ഉണ്ടാകും എന്നു പറയിച്ചു.
Malayalam 1992 MBSI
അനന്തരം അബ്നേര്‍ ഹെബ്രോനില്‍ ദാവീദിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുദേശം ആര്‍ക്കുംള്ളതു? എന്നോടു ഉടമ്പടി ചെയ്ക; എന്നാല്‍ എല്ലായിസ്രായേലിനെയും നിന്റെ പക്ഷത്തില്‍ വരുത്തേണ്ടതിന്നു എന്റെ സഹായം നിനക്കു ഉണ്ടാകും എന്നു പറയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നീട് അബ്നേർ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ തനിക്കുപകരം സന്ദേശവാഹകരെ അയച്ചു: “ദേശം ആർക്കുള്ളത്? എന്നോട് ഉടമ്പടി ചെയ്യുക; എന്നാൽ എല്ലായിസ്രായേലിനെയും നിന്റെ പക്ഷത്തിൽ വരുത്തേണ്ടതിന് എന്റെ സഹായം നിനക്ക് ഉണ്ടാകും” എന്നു പറയിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം അബ്നേര്‍ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ദേശം ആര്‍ക്കുള്ളത്? എന്നോട് ഉടമ്പടിചെയ്ക; എന്നാൽ എല്ലാ യിസ്രായേലിനെയും നിന്‍റെ പക്ഷത്തിൽ വരുത്തേണ്ടതിന് എന്റെ സഹായം നിനക്ക് ഉണ്ടാകും എന്നു പറയിച്ചു.
Malayalam Bible POC-ML 2013
ഹെബ്രാണില്‍ ദാവീദിന്‍െറ അടുക്കലേക്കു ദൂതന്‍മാരെ അയച്ച് അബ്‌നേര്‍ അറിയിച്ചു: ദേശം ആര്‍ക്കുള്ളത്? എന്നോട് ഉട മ്പടി ചെയ്യുക. ഇസ്രായേല്‍ മുഴുവനെയും നിന്‍െറ പക്‌ഷത്ത് കൊണ്ടുവരുന്നതിന് ഞാന്‍ സഹായിക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം അബ്നേർ ദൂതന്മാരെ അയച്ച് ദാവീദിനോട് ഇപ്രകാരം പറയിച്ചു: “ദേശം ആർക്കുള്ളത്? ഞാനുമായി ഒരു ഉടമ്പടി ചെയ്യുക! എന്നാൽ സകല ഇസ്രായേലിനെയും അങ്ങയുടെ പക്ഷത്താക്കുന്നതിന് ഞാൻ അങ്ങയെ തുണയ്ക്കാം.”