2 Samuel 3:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദു പറഞ്ഞു: “നല്ലതു തന്നെ; ഞാന്‍ ഉടമ്പടി ചെയ്യാം; എന്നാല്‍ ഒരു വ്യവസ്ഥയുണ്ട്; നീ എന്നെ കാണാന്‍ വരുമ്പോള്‍ ശൗലിന്‍റെ മകള്‍ മീഖളിനെ കൂട്ടിക്കൊണ്ടു വരണം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു അവൻ: നല്ലതു; ഉടമ്പടി ചെയ്യാം; എന്നാൽ ഞാൻ ഒരു കാര്യം നിന്നോടു ആവശ്യപ്പെടുന്നു: നീ എന്നെ കാണ്മാൻ വരുമ്പോൾ ആദ്യം തന്നേ ശൗലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടു വരാതിരുന്നാൽ നീ എന്റെ മുഖം കാൺകയില്ല എന്നു പറഞ്ഞു.
Malayalam 1992 MBSI
അതിന്നു അവന്‍ നല്ലതു; ഉടമ്പടി ചെയ്യാം; എന്നാല്‍ ഞാന്‍ ഒരു കാര്യം നിന്നോടു ആവശ്യപ്പെടുന്നുനീ എന്നെ കാണ്മാന്‍ വരുമ്പോള്‍ ആദ്യം തന്നേ ശൌലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടു വരാതിരുന്നാല്‍ നീ എന്റെ മുഖം കാണ്‍കയില്ല എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് ദാവീദ്: “നല്ലത്; ഞാൻ നിന്നോട് ഒരു ഉടമ്പടി ചെയ്യാം; എന്നാൽ ഞാൻ ഒരു കാര്യം നിന്നോട് ആവശ്യപ്പെടുന്നു: നീ എന്നെ കാണുവാൻ വരുമ്പോൾ ആദ്യം തന്നെ ശൗലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടു വരാതിരുന്നാൽ നീ എന്റെ മുഖം കാണുകയില്ല” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് അവന്‍: നല്ലത്; ഉടമ്പടി ചെയ്യാം; എന്നാൽ ഞാന്‍ ഒരു കാര്യം നിന്നോട് ആവശ്യപ്പെടുന്നു: നീ എന്നെ കാണ്‍മാന്‍ വരുമ്പോള്‍ ആദ്യംതന്നെ ശൗലിന്‍റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടു വരാതിരുന്നാൽ നീ എന്‍റെ മുഖം കാണ്‍കയില്ല എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ദാവീദ്‌ മറുപടി പറഞ്ഞു: കൊള്ളാം, ഞാന്‍ ഉടമ്പടിചെയ്യാം; പക്‌ഷേ, ഒരു വ്യവസ്‌ഥ, എന്നെ കാണാന്‍ വരുമ്പോള്‍ സാവൂളിന്‍െറ മകള്‍ മിഖാലിനെ ആദ്യംതന്നെ കൂട്ടിക്കൊണ്ടുവരണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദാവീദ് മറുപടികൊടുത്തു: “കൊള്ളാം; ഞാൻ താങ്കളുമായി ഒരു ഉടമ്പടി ചെയ്യാം. എന്നാൽ ഒരു കാര്യം ഞാൻ ആവശ്യപ്പെടുന്നു. താങ്കൾ എന്നെ കാണാൻ വരുമ്പോൾ ശൗലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടുവരുന്നില്ലെങ്കിൽ എന്റെ സന്നിധിയിൽ വരരുത്.”