2 Samuel 3:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അബ്നേര്‍ ബെന്യാമീന്‍ ഗോത്രക്കാരോടും സംസാരിച്ചു; പിന്നീട് ഇസ്രായേല്യരുടെയും ബെന്യാമീന്‍ഗോത്രത്തിന്‍റെയും സമ്മതം ദാവീദിനെ അറിയിക്കുന്നതിന് അബ്നേര്‍ ഹെബ്രോനിലേക്കു പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ തന്നേ അബ്നേർ ബെന്യാമീന്യരോടും പറഞ്ഞു; പിന്നെ അബ്നേർ യിസ്രായേലിന്നും ബെന്യാമീൻ ഗൃഹത്തിന്നൊക്കെയും സമ്മതമായതെല്ലാം ദാവീദിനോടു അറിയിക്കേണ്ടതിന്നു ഹെബ്രോനിൽ പോയി.
Malayalam 1992 MBSI
അങ്ങനെ തന്നേ അബ്നേര്‍ ബെന്യാമീന്യരോടും പറഞ്ഞു; പിന്നെ അബ്നേര്‍ യിസ്രായേലിന്നും ബെന്യാമീന്‍ ഗൃഹത്തിന്നൊക്കെയും സമ്മതമായതെല്ലാം ദാവീദിനോടു അറിയിക്കേണ്ടതിന്നു ഹെബ്രോനില്‍ പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ തന്നെ അബ്നേർ ബെന്യാമീന്യരോടും പറഞ്ഞു; പിന്നെ അബ്നേർ യിസ്രായേലിനും ബെന്യാമീൻ ഗൃഹത്തിനൊക്കെയും സമ്മതമായതെല്ലാം ദാവീദിനെ അറിയിക്കുന്നതിന് ഹെബ്രോനിൽ പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെതന്നെ അബ്നേര്‍ ബെന്യാമീന്യരോടും പറഞ്ഞു; പിന്നെ അബ്നേര്‍ യിസ്രായേലിനും ബെന്യാമീന്‍ഗൃഹത്തിനൊക്കെയും സമ്മതമായതെല്ലാം ദാവീദിനോട് അറിയിക്കേണ്ടതിന് ഹെബ്രോനിൽ പോയി.
Malayalam Bible POC-ML 2013
അബ്‌നേര്‍ ബഞ്ചമിന്‍ഗോത്രക്കാരോടും സംസാരിച്ചു. ഇസ്രായേല്‍ഗോത്രക്കാരുടെയും ബഞ്ചമിന്‍ഗോത്രത്തിന്‍െറയും സമ്മതം ദാവീദിനെ അറിയിക്കാന്‍ അബ്‌നേര്‍ ഹെബ്രാണിലേക്കു പോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അബ്നേർ ബെന്യാമീന്യരോടും വ്യക്തിപരമായി സംസാരിച്ചു. ഇതിനെത്തുടർന്ന് ഇസ്രായേലും ബെന്യാമീന്റെ സകലഗൃഹവും താത്പര്യപ്പെടുന്ന കാര്യങ്ങളെല്ലാം ദാവീദിനെ അറിയിക്കുന്നതിനായി അദ്ദേഹം ഹെബ്രോനിലേക്കു പോയി.