2 Samuel 3:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് യോവാബും ദാവീദിന്‍റെ മറ്റു ഭൃത്യന്മാരും ഒരു കവര്‍ച്ച കഴിഞ്ഞു ധാരാളം കൊള്ളവസ്തുക്കളുമായി മടങ്ങിവന്നു. അപ്പോള്‍ അബ്നേര്‍ ഹെബ്രോനില്‍ ദാവീദിന്‍റെ അടുക്കല്‍ ഉണ്ടായിരുന്നില്ല. ദാവീദ് അയാളെ സമാധാനപൂര്‍വം മടക്കിയയച്ചിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ദാവീദിന്റെ ചേവകരും യോവാബും ഒരു കവർച്ചപ്പട കഴിഞ്ഞു വളരെ കൊള്ളയുമായി മടങ്ങിവന്നു; എന്നാൽ ദാവീദ് അബ്നേരിനെ യാത്രയയക്കയും അവൻ സമാധാനത്തോടെ പോകയും ചെയ്തിരുന്നതിനാൽ അവൻ അന്നേരം ദാവീദിന്റെ അടുക്കൽ ഇല്ലായിരുന്നു.
Malayalam 1992 MBSI
അപ്പേള്‍ ദാവീദിന്റെ ചേവകരും യോവാബും ഒരു കവര്‍ച്ചപ്പട കഴിഞ്ഞു വളരെ കൊള്ളയുമായി മടങ്ങിവന്നു; എന്നാല്‍ ദാവീദ് അബ്നേരിനെ യാത്രയയക്കയും അവന്‍ സമാധാനത്തോടെ പോകയും ചെയ്തിരുന്നതിനാല്‍ അവന്‍ അന്നേരം ദാവീദിന്റെ അടുക്കല്‍ ഇല്ലായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ ദാവീദിന്റെ ഭടന്മാരും യോവാബും ഒരു കൊള്ള കഴിഞ്ഞ് വളരെ കൊള്ളമുതലുമായി വന്നു; എന്നാൽ ദാവീദ് അബ്നേരിനെ യാത്ര അയയ്ക്കുകയും അവൻ സമാധാനത്തോടെ പോകുകയും ചെയ്തിരുന്നതിനാൽ അബ്നേർ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഇല്ലായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ ദാവീദിന്‍റെ ചേവകരും യോവാബും ഒരു കവര്‍ച്ചപ്പട കഴിഞ്ഞ് വളരെ കൊള്ളയുമായി മടങ്ങിവന്നു; എന്നാൽ ദാവീദ് അബ്നേരിനെ യാത്ര അയയ്ക്കയും അവന്‍ സമാധാനത്തോടെ പോകയും ചെയ്തിരുന്നതിനാൽ അവന്‍ അന്നേരം ദാവീദിന്റെ അടുക്കൽ ഇല്ലായിരുന്നു.
Malayalam Bible POC-ML 2013
അപ്പോള്‍ത്തന്നെ ദാവീദിന്‍െറ ദാസന്‍മാര്‍ യോവാബിനോടൊപ്പം ഒരു കവര്‍ ച്ചകഴിഞ്ഞ് കൊള്ളവസ്‌തുക്കളുമായി മടങ്ങിയെത്തി. അപ്പോള്‍ അബ്‌നേര്‍ ഹെബ്രാണില്‍ ദാവീദിനോടുകൂടെ ഉണ്ടായിരുന്നില്ല. എന്തെന്നാല്‍, ദാവീദ് അവനെ മടക്കിയയ്‌ക്കുകയും അവന്‍ സമാധാനത്തോടെ പോകുകയുംചെയ്‌തിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആസമയത്താണ് ദാവീദിന്റെ പടയാളികളും യോവാബും ഒരു കവർച്ച കഴിഞ്ഞ് ധാരാളം കൊള്ളമുതലുമായി തിരിച്ചെത്തിയത്. എന്നാൽ ആ സമയത്ത് ദാവീദിനൊപ്പം ഹെബ്രോനിൽ അബ്നേർ ഇല്ലായിരുന്നു. കാരണം ദാവീദ് അദ്ദേഹത്തെ യാത്രയാക്കിയിരുന്നു; അദ്ദേഹം സമാധാനത്തോടെ പോയിക്കഴിഞ്ഞിരുന്നു.