2 Samuel 3:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോവാബും സൈന്യവും മടങ്ങിവന്നപ്പോള്‍ നേരിന്‍റെ മകന്‍ അബ്നേര്‍ ദാവീദിന്‍റെ അടുക്കല്‍ വന്നിരുന്നു എന്നും രാജാവ് അയാളെ സമാധാനത്തോടെ മടക്കിയയച്ചു എന്നും അറിഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോവാബും കൂടെയുള്ള സൈന്യമൊക്കെയും വന്നപ്പോൾ: നേരിന്റെ മകനായ അബ്നേർ രാജാവിന്റെ അടുക്കൽ വന്നു, അവൻ അവനെ യാത്രയയച്ചു, അവൻ സമാധാനത്തോടെ പോയി എന്നിങ്ങനെ യോവാബിന്നു അറിവു കിട്ടി.
Malayalam 1992 MBSI
യോവാബും കൂടെയുള്ള സൈന്യമൊക്കെയും വന്നപ്പോള്‍നേരിന്റെ മകനായ അബ്നേര്‍ രാജാവിന്റെ അടുക്കല്‍ വന്നു, അവന്‍ അവനെ യാത്രയയച്ചു, അവന്‍ സമാധാനത്തോടെ പോയി എന്നിങ്ങനെ യോവാബിന്നു അറിവുകിട്ടി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോവാബും കൂടെയുള്ള സകല സൈന്യവും വന്നപ്പോൾ: “നേരിന്റെ മകനായ അബ്നേർ രാജാവിന്റെ അടുക്കൽ വന്നു, അവൻ അവനെ യാത്രയയച്ചു, അവൻ സമാധാനത്തോടെ പോയി” എന്നിങ്ങനെ യോവാബിന് അറിവ് കിട്ടി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോവാബും കൂടെയുള്ള സൈന്യമൊക്കെയും വന്നപ്പോള്‍: നേരിന്‍റെ മകനായ അബ്നേര്‍ രാജാവിന്‍റെ അടുക്കൽ വന്നു, അവന്‍ അവനെ യാത്രയയച്ചു, അവന്‍ സമാധാനത്തോടെ പോയി എന്നിങ്ങനെ യോവാബിന് അറിവു കിട്ടി.
Malayalam Bible POC-ML 2013
നേറിന്‍െറ മകന്‍ അബ്‌നേര്‍ രാജാവിന്‍െറ യടുക്കല്‍ വന്നു; രാജാവ്‌ അവനെ സമാധാനത്തോടെ മടക്കിയയച്ചു എന്ന്‌ സൈന്യസമേതം മടങ്ങിവന്ന യോവാബ്‌ അറിഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോവാബും കൂടെയുള്ള പടയാളികളും എത്തിച്ചേർന്നപ്പോൾ നേരിന്റെ മകനായ അബ്നേർ രാജാവിന്റെ അടുത്തു വന്നിരുന്നെന്നും അയാൾ സമാധാനത്തോടെ മടങ്ങിപ്പോയി എന്നും അറിഞ്ഞു.