2 Samuel 3:24 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോവാബ് ദാവീദ്‍രാജാവിന്‍റെ അടുക്കല്‍ ചെന്നു ചോദിച്ചു: “അങ്ങ് എന്താണു ചെയ്തത്? അബ്നേര്‍ അങ്ങയുടെ അടുക്കല്‍ വന്നിരുന്നില്ലേ? അയാളെ വിട്ടയച്ചത് എന്ത്?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോവാബ് രാജാവിന്റെ അടുക്കൽ ചെന്നു: എന്താകുന്നു ഈ ചെയ്തതു? അബ്നേർ നിന്റെ അടുക്കൽ വന്നിരുന്നല്ലോ; അവനെ പറഞ്ഞയച്ചതെന്തു?
Malayalam 1992 MBSI
യോവാബ് രാജാവിന്റെ അടുക്കല്‍ ചെന്നുഎന്താകുന്നു ഈ ചെയ്തതു? അബ്നേര്‍ നിന്റെ അടുക്കല്‍ വന്നിരുന്നല്ലോ; അവനെ പറഞ്ഞയച്ചതെന്തു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോവാബ്, രാജാവിന്റെ അടുക്കൽ ചെന്നു: “നീ എന്താകുന്നു ചെയ്തത്? നോക്കൂ, അബ്നേർ നിന്റെ അടുക്കൽ വന്നിരുന്നു; നീ അവനെ പറഞ്ഞയച്ചതെന്ത്?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോവാബ് രാജാവിന്റെ അടുക്കൽ ചെന്നു: എന്താകുന്നു ഈ ചെയ്തത്? അബ്നേര്‍ നിന്‍റെ അടുക്കൽ വന്നിരുന്നല്ലോ; അവനെ പറഞ്ഞയച്ചതെന്ത്? അവന്‍ പോയല്ലോ!
Malayalam Bible POC-ML 2013
യോവാബ് രാജാവിനോടു ചോദിച്ചു: അങ്ങ് ഈ ചെയ്‌തതെന്ത്? അബ്‌നേര്‍ അങ്ങയുടെയടുക്കല്‍ വന്നിരുന്നല്ലോ. അങ്ങ് അവനെ വെറുതെ വിട്ടതെന്തുകൊണ്ട്?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനാൽ യോവാബ് രാജസന്നിധിയിൽച്ചെന്ന് ഈ വിധം പറഞ്ഞു: “അങ്ങ് ഈ ചെയ്തതെന്താണ്? നോക്കൂ! അബ്നേർ അങ്ങയുടെ അടുത്തുവന്നു; അങ്ങ് അയാളെ വിട്ടുകളഞ്ഞതെന്ത്? അയാൾ പൊയ്ക്കളഞ്ഞല്ലോ!