2 Samuel 3:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങു ചെയ്യുന്ന കാര്യങ്ങളും അങ്ങയുടെ നീക്കങ്ങളും ഗ്രഹിച്ച് അങ്ങയെ ചതിക്കാനാണ് നേരിന്‍റെ മകനായ അബ്നേര്‍ വന്നതെന്ന് അങ്ങേക്ക് അറിയുകയില്ലേ?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ പോയല്ലോ? നേരിന്റെ മകനായ അബ്നേരിനെ നീ അറികയില്ലേ? നിന്നെ ചതിപ്പാനും നിന്റെ പോക്കും വരവും ഗ്രഹിപ്പാനും നീ ചെയ്യുന്നതൊക്കെയും അറിവാനുമല്ലോ അവൻ വന്നതു എന്നു പറഞ്ഞു.
Malayalam 1992 MBSI
അവന്‍ പോയല്ലോ! നേരിന്റെ മകനായ അബ്നേരിനെ നീ അറികയില്ലേ? നിന്നെ ചതിപ്പാനും നിന്റെ പോക്കും വരവും ഗ്രഹിപ്പാനും നീ ചെയ്യുന്നതൊക്കെയും അറിവാനുമല്ലോ അവന്‍ വന്നതു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ പോയല്ലോ! നേരിന്റെ മകനായ അബ്നേർ നിന്നെ ചതിക്കുവാനും നിന്റെ പോക്കും വരവും ഗ്രഹിക്കുവാനും നീ ചെയ്യുന്നതെല്ലാം അറിയുവാനുമാണ് വന്നത് എന്ന് നിനക്ക് അറിയുകയില്ലേ?” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നേരിന്‍റെ മകനായ അബ്നേരിനെ നീ അറികയില്ലേ? നിന്നെ ചതിപ്പാനും നിന്‍റെ പോക്കും വരവും ഗ്രഹിപ്പാനും നീ ചെയ്യുന്നതൊക്കെയും അറിവാനുമല്ലോ അവന്‍ വന്നത് എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അങ്ങയുടെ വ്യാപാരങ്ങള്‍ ഒറ്റുനോക്കി അങ്ങയെ വഞ്ചിക്കാനാണ്‌ നേറിന്‍െറ മകന്‍ അബ്‌നേര്‍ വന്നതെന്ന്‌ അങ്ങ്‌ അറിയുന്നില്ലേ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നേരിന്റെ മകനായ അബ്നേരിനെ അങ്ങ് അറിയുമല്ലോ! അങ്ങയെ ചതിക്കാനും അങ്ങയുടെ നീക്കങ്ങൾ നിരീക്ഷിക്കാനും അങ്ങയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനുമാണ് അയാൾ വന്നത്!”