2 Samuel 3:26 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദിന്‍റെ സന്നിധിയില്‍നിന്ന് യോവാബ് പുറത്തുവന്ന് അബ്നേരിന്‍റെ പിന്നാലെ ദൂതന്മാരെ അയച്ചു. അവര്‍ സീരായിലെ കിണറ്റിനരികില്‍നിന്ന് അയാളെ കൂട്ടിക്കൊണ്ടു വന്നു. ദാവീദ് ഇതൊന്നും അറിഞ്ഞില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോവാബ് ദാവീദിന്റെ അടുക്കൽനിന്നു പുറത്തിറങ്ങി അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു; അവർ അവനെ സീരാകിണറ്റിങ്കൽനിന്നു മടക്കിക്കൊണ്ടുവന്നു; ദാവീദ് അതു അറിഞ്ഞില്ലതാനും.
Malayalam 1992 MBSI
യോവാബ് ദാവീദിന്റെ അടുക്കല്‍നിന്നു പുറത്തിറങ്ങി അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു; അവര്‍ അവനെ സീരാകിണറ്റിങ്കല്‍നിന്നു മടക്കിക്കൊണ്ടുവന്നു; ദാവീദ് അതു അറിഞ്ഞില്ലതാനും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോവാബ് ദാവീദിന്റെ സന്നിധിയിൽനിന്ന് പുറത്തിറങ്ങി അബ്നേരിന്റെ പിന്നാലെ സന്ദേശവാഹകരെ അയച്ചു; അവർ അവനെ സീരാകിണറ്റിങ്കൽനിന്ന് മടക്കിക്കൊണ്ടുവന്നു; ദാവീദ് അത് അറിഞ്ഞില്ലതാനും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോവാബ് ദാവീദിന്റെ അടുക്കൽനിന്നു പുറത്തിറങ്ങി അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു; അവര്‍ അവനെ സീരാകിണറ്റിങ്കൽനിന്നു മടക്കിക്കൊണ്ടുവന്നു; ദാവീദ് അത് അറിഞ്ഞില്ലതാനും.
Malayalam Bible POC-ML 2013
ദാവീദിന്‍െറ സന്നിധിയില്‍ നിന്നു പുറത്തുവന്ന യോവാബ് അബ്‌നേറിന്‍െറ പിന്നാലെ ദൂതന്മാരെ അയച്ചു. അവര്‍ അവനെ സീറായുടെ കിണറ്റിനരികില്‍നിന്നു തിരികെകൊണ്ടുവന്നു. ദാവീദ് ഇത് അറിഞ്ഞില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നെ യോവാബ് ദാവീദിന്റെ സന്നിധിയിൽനിന്ന് പുറത്തുകടന്ന്, അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു. അവർ സീരാ ജലസംഭരണിയിങ്കൽവെച്ച് അദ്ദേഹത്തെക്കണ്ട് കൂട്ടിക്കൊണ്ടുവന്നു. എന്നാൽ ഇതൊന്നും ദാവീദ് അറിഞ്ഞില്ല.