2 Samuel 3:28 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ വിവരം അറിഞ്ഞ് ദാവീദ് പറഞ്ഞു: “നേരിന്‍റെ മകന്‍ അബ്നേരിനെ കൊന്നതില്‍ ഞാനും എന്‍റെ ജനവും നിരപരാധികളാണെന്നു സര്‍വേശ്വരന്‍ അറിയുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാവീദ് അതു കേട്ടപ്പോൾ നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ചു എനിക്കും എന്റെ രാജത്വത്തിന്നും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല.
Malayalam 1992 MBSI
ദാവീദ് അതു കേട്ടപ്പോള്‍ നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ചു എനിക്കും എന്റെ രാജത്വത്തിന്നും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നീട്, ദാവീദ് അത് കേട്ടപ്പോൾ “നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ച് എനിക്കും എന്റെ രാജത്വത്തിനും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദ് അതു കേട്ടപ്പോള്‍: നേരിന്‍റെ മകനായ അബ്നേരിന്‍റെ രക്തം സംബന്ധിച്ച് എനിക്കും എന്‍റെ രാജത്വത്തിനും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല.
Malayalam Bible POC-ML 2013
ഈ വിവരമറിഞ്ഞു ദാവീദ്‌ പറഞ്ഞു: നേറിന്‍െറ മകന്‍ അബ്‌നേറിന്‍െറ രക്‌തം സംബന്‌ധിച്ച്‌ എനിക്കും എന്‍െറ രാജ്യത്തിനും കര്‍ത്താവിന്‍െറ മുന്‍പാകെ കുറ്റമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നീട് ഇതേപ്പറ്റി അറിഞ്ഞപ്പോൾ ദാവീദ് പറഞ്ഞു: “നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ച് എനിക്കും എന്റെ രാജത്വത്തിനും ഒരുനാളും യഹോവയുടെ സന്നിധിയിൽ കുറ്റമില്ല.