2 Samuel 3:37 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അബ്നേരിനെ വധിച്ചതില്‍ രാജാവിനൊരു പങ്കുമില്ലെന്നു ദാവീദിന്‍റെ അനുയായികള്‍ക്കും സകല ഇസ്രായേല്‍ജനത്തിനും ബോധ്യമായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നേരിന്റെ പുത്രനായ അബ്നേരിനെ കൊന്നതു രാജാവിന്റെ അറിവോടെയല്ല എന്നു സകലജനത്തിന്നും യിസ്രായേലിന്നൊക്കെയും അന്നു ബോധ്യമായി.
Malayalam 1992 MBSI
നേരിന്റെ പുത്രനായ അബ്നേരിനെ കൊന്നതു രാജാവിന്റെ അറിവോടെയല്ല എന്നു സകലജനത്തിന്നും യിസ്രായേലിന്നൊക്കെയും അന്നു ബോധ്യമായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നേരിന്റെ പുത്രനായ അബ്നേരിനെ കൊന്നത് രാജാവിന്റെ അറിവോടുകൂടിയല്ല എന്ന് സകലജനത്തിനും യിസ്രായേലിനൊക്കെയും അന്ന് ബോധ്യമായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നേരിന്‍റെ പുത്രനായ അബ്നേരിനെ കൊന്നതു രാജാവിന്‍റെ അറിവോടെയല്ല എന്നു സകല ജനത്തിനും യിസ്രായേലിനൊക്കെയും അന്നു ബോധ്യമായി.
Malayalam Bible POC-ML 2013
നേറിന്‍െറ മകനായ അബ്‌നേറിനെകൊന്നത്‌ രാജാവിന്‍െറ ഇഷ്‌ടപ്രകാരമായിരുന്നില്ലെന്ന്‌ സകല ജനവും ഇസ്രായേല്‍ മുഴുവനും മനസ്‌സിലാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നേരിന്റെ മകനായ അബ്നേരിനെ വധിച്ചതിൽ രാജാവിനു യാതൊരു പങ്കുമില്ലായിരുന്നു എന്ന് അങ്ങനെ അവിടെ ഉണ്ടായിരുന്ന സകലജനത്തിനും, ഇസ്രായേല്യർക്ക് മുഴുവനും, ബോധ്യമായി.