2 Samuel 3:39 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവത്താല്‍ അഭിഷിക്തനായ രാജാവാണെങ്കിലും ഞാന്‍ ഇന്നു ബലഹീനനാണ്. സെരൂയായുടെ ഈ പുത്രന്മാര്‍ എന്‍റെ വരുതിയില്‍ നില്‌ക്കാത്ത ക്രൂരന്മാരാണ്. ദുഷ്ടരോട് അവന്‍റെ ദുഷ്ടതയ്‍ക്കൊത്തവിധം സര്‍വേശ്വരന്‍ പ്രതികാരം ചെയ്യട്ടെ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ രാജാഭിഷേകം പ്രാപിച്ചവൻ എങ്കിലും ഇന്നു ബലഹീനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാർ എനിക്കു ഒതുങ്ങാത്ത കഠിനന്മാരത്രേ; ദുഷ്ടത പ്രവർത്തിച്ചവന്നു അവന്റെ ദുഷ്ടതെക്കു തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ എന്നു പറഞ്ഞു.
Malayalam 1992 MBSI
ഞാന്‍ രാജാഭിഷേകം പ്രാപിച്ചവന്‍ എങ്കിലും ഇന്നു ബലഹിനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാര്‍ എനിക്കു ഒതുങ്ങാത്ത കഠനിന്മാരത്രേ; ദുഷ്ടത പ്രവര്‍ത്തിച്ചവന്നു അവന്റെ ദുഷ്ടതെക്കു തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ രാജാഭിഷേകം പ്രാപിച്ചവൻ എങ്കിലും ഇന്ന് ബലഹീനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാർ എനിക്ക് ഒതുങ്ങാത്ത കഠിനന്മാരത്രേ; ദുഷ്ടത പ്രവർത്തിച്ചവന് അവന്റെ ദുഷ്ടതയ്ക്ക് തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ രാജാഭിഷേകം പ്രാപിച്ചവന്‍ എങ്കിലും ഇന്നു ബലഹീനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാര്‍ എനിക്ക് ഒതുങ്ങാത്ത കഠിനന്മാരത്രേ; ദുഷ്ടത പ്രവര്‍ത്തിച്ചവന് അവന്‍റെ ദുഷ്ടതയ്ക്കു തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അഭിഷിക്‌ത നായരാജാവെങ്കിലും ഞാനിന്നു ബലഹീന നാണ്. സെരൂയയുടെ പുത്രന്‍മാരായ ഇവര്‍ എന്‍െറ വരുതിയില്‍ ഒതുങ്ങാത്തവിധംക്രൂരന്‍മാരത്ര. ദുഷ്‌ടനോട് അവന്‍െറ ദുഷ്‌ട തയ്‌ക്കൊത്ത വണ്ണം കര്‍ത്താവു പ്രതികാരംചെയ്യട്ടെ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇന്ന്, ഞാൻ, അഭിഷിക്തനായ രാജാവെങ്കിലും ബലഹീനനാണ്. സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാർ എന്റെ വരുതിയിൽ ഒതുങ്ങാത്ത നിഷ്ഠുരന്മാരാണ്. ദുഷ്ടനു തന്റെ ദുഷ്ടതയ്ക്കു തക്കവണ്ണം യഹോവ പകരം നൽകട്ടെ!”