2 Samuel 3:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശൗലിന്‍റെയും ദാവീദിന്‍റെയും കുടുംബങ്ങള്‍ തമ്മില്‍ യുദ്ധം നടന്നുകൊണ്ടിരിക്കെ, അബ്നേരിനു ശൗലിന്‍റെ കുടുംബത്തില്‍ സ്വാധീനം വര്‍ധിച്ചുവന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ യുദ്ധം ഉണ്ടായിരുന്ന കാലത്തു അബ്നേർ ശൗലിന്റെ ഗൃഹത്തിൽ തന്നെത്താൻ ബലപ്പെടുത്തിയിരുന്നു.
Malayalam 1992 MBSI
ശൌലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മില്‍ യുദ്ധം ഉണ്ടായിരുന്ന കാലത്തു അബ്നേര്‍ ശൌലിന്റെ ഗൃഹത്തില്‍ തന്നെത്താന്‍ ബലപ്പെടുത്തിയിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാവീദിന്റെ ഭടന്മാരും ശൗലിന്റെ കുടുംബത്തോട് വിധേയത്വം ഉണ്ടായിരുന്ന ഭടന്മാരും തമ്മിലുള്ള യുദ്ധം തുടർന്നുകൊണ്ടിരുന്നു. ശൗലിന്റെ അനുയായികളിൽ അബ്നേർ കൂടുതൽ കൂടുതൽ ശക്തനായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശൗലിന്‍റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ യുദ്ധം ഉണ്ടായിരുന്ന കാലത്ത് അബ്നേര്‍ ശൗലിന്‍റെ ഗൃഹത്തിൽ തന്നെത്താന്‍ ബലപ്പെടുത്തിയിരുന്നു.
Malayalam Bible POC-ML 2013
സാവൂളിന്‍െറ കുടുംബവും ദാവീദിന്‍െറ കുടുംബവും തമ്മില്‍യുദ്‌ധം നടന്നുകൊണ്ടിരിക്കെ, അബ്‌നേര്‍ സാവൂളിന്‍െറ കുടുംബത്തില്‍ പ്രാബല്യം നേടിക്കൊണ്ടിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവുംതമ്മിൽ യുദ്ധം നടന്നിരുന്നകാലത്ത് അബ്നേർ ശൗലിന്റെ ഗൃഹത്തിൽ തനിക്കുള്ള പദവി ദൃഢതരമാക്കിക്കൊണ്ടിരുന്നു.