2 Samuel 4:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ സിക്ലാഗിലായിരുന്നപ്പോള്‍ ശൗലിന്‍റെ മരണവാര്‍ത്തയുമായി എന്‍റെ അടുക്കല്‍ വന്ന ദൂതന്‍ അതൊരു സദ്‍വാര്‍ത്ത ആയിരിക്കുമെന്നു വിചാരിച്ചു. എന്നാല്‍ ഞാന്‍ അവനെ കൊന്നുകളഞ്ഞു. അവന്‍റെ സദ്‍വാര്‍ത്തയ്‍ക്കു ഞാന്‍ നല്‌കിയ പ്രതിഫലം അതായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശൗൽ മരിച്ചുപോയി എന്നു ഒരുത്തൻ എന്നെ അറിയിച്ചു താൻ ശുഭവർത്തമാനം കൊണ്ടുവന്നു എന്നു വിചാരിച്ചിരിക്കുമ്പോൾ ഞാൻ അവനെ പിടിച്ചു സിക്ലാഗിൽവെച്ചു കൊന്നു. ഇതായിരുന്നു ഞാൻ അവന്റെ വർത്തമാനത്തിന്നുവേണ്ടി അവന്നു കൊടുത്ത പ്രതിഫലം.
Malayalam 1992 MBSI
ശൌല്‍ മരിച്ചുപോയി എന്നു ഒരുത്തന്‍ എന്നെ അറിയിച്ചു താന്‍ ശുഭവര്‍ത്തമാനം കൊണ്ടുവന്നു എന്നു വിചാരിച്ചിരിക്കുമ്പോള്‍ ഞാന്‍ അവനെ പിടിച്ചു സിക്ളാഗില്‍വെച്ചു കൊന്നു. ഇതായിരുന്നു ഞാന്‍ അവന്റെ വര്‍ത്തമാനത്തിന്നുവേണ്ടി അവന്നു കൊടുത്ത പ്രതിഫലം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇതാ, ശൗൽ മരിച്ചുപോയി എന്ന് ഒരുവൻ എന്നെ അറിയിച്ചു താൻ നല്ല വാർത്ത കൊണ്ടുവന്നു എന്ന് വിചാരിച്ചിരിക്കുമ്പോൾ ഞാൻ അവനെ പിടിച്ച് സിക്ലാഗിൽവച്ച് കൊന്നു. ഇതായിരുന്നു ഞാൻ അവന്റെ വാർത്തയ്ക്കുവേണ്ടി അവന് കൊടുത്ത പ്രതിഫലം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശൗൽ മരിച്ചുപോയി എന്ന് ഒരുത്തന്‍ എന്നെ അറിയിച്ച് താന്‍ ശുഭവര്‍ത്തമാനം കൊണ്ടുവന്നു എന്നു വിചാരിച്ചിരിക്കുമ്പോള്‍ ഞാന്‍ അവനെ പിടിച്ച് സിക്ലാഗിൽവച്ചു കൊന്നു. ഇതായിരുന്നു ഞാന്‍ അവന്‍റെ വര്‍ത്തമാനത്തിനുവേണ്ടി അവനു കൊടുത്ത പ്രതിഫലം.
Malayalam Bible POC-ML 2013
എന്നെ സകല വിപത്തുകളിലും നിന്നു രക്‌ഷിച്ച, ജീവിക്കുന്ന കര്‍ത്താവാണേ, സദ്വാര്‍ത്ത എന്ന ഭാവത്തില്‍ ഇതാ സാവൂള്‍ മരിച്ചിരിക്കുന്നു എന്ന്‌ എന്നോടു പറഞ്ഞവനെ ഞാന്‍ സിക്‌ലാഗില്‍വച്ച്‌കൊന്നുകളഞ്ഞു. ഇതായിരുന്നു അവന്‍െറ ശുഭവാര്‍ത്തയ്‌ക്കുള്ള എന്‍െറ പ്രതിഫലം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
താൻ ശുഭവർത്തമാനം കൊണ്ടുവരുന്നു എന്നു ധരിച്ച് ഒരുവൻ എന്റെ അടുക്കലെത്തി ‘ശൗൽ മരിച്ചു,’ എന്ന് അറിയിച്ചപ്പോൾ, സിക്ലാഗിൽവെച്ച്, ഞാൻ അയാളെ പിടിച്ച് മരണത്തിനേൽപ്പിച്ചു. അയാൾ കൊണ്ടുവന്ന വാർത്തയ്ക്കു ഞാൻ നൽകിയ പ്രതിഫലം അതായിരുന്നു!