2 Samuel 4:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെയെങ്കില്‍ സ്വഭവനത്തില്‍ കിടക്കയില്‍ ഉറങ്ങിക്കിടന്നിരുന്ന നീതിമാനായ ഒരു മനുഷ്യനെ വധിച്ച ദുഷ്ടന്മാര്‍ക്ക് നല്‌കേണ്ട ശിക്ഷ എത്ര കഠിനമായിരിക്കണം. അവന്‍റെ രക്തത്തിനു പകരമായി ഭൂമിയില്‍നിന്ന് അവരെ നശിപ്പിച്ചുകളയാതിരിക്കുമോ?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ദുഷ്ടന്മാർ ഒരു നീതിമാനെ അവന്റെ വീട്ടിൽ മെത്തയിൽവെച്ചു കൊലചെയ്താൽ എത്ര അധികം? ഞാൻ അവന്റെ രക്തം നിങ്ങളോടു ചോദിച്ചു നിങ്ങളെ ഭൂമിയിൽനിന്നു ഛേദിച്ചുകളയാതിരിക്കുമോ?
Malayalam 1992 MBSI
എന്നാല്‍ ദുഷ്ടന്മാര്‍ ഒരു നീതിമാനെ അവന്റെ വീട്ടില്‍ മെത്തയില്‍വെച്ചു കുലചെയ്താല്‍ എത്ര അധികം? ഞാന്‍ അവന്റെ രക്തം നിങ്ങളോടു ചോദിച്ചു നിങ്ങളെ ഭൂമിയില്‍നിന്നു ഛേദിച്ചുകളയാതിരിക്കുമോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ദുഷ്ടന്മാർ ഒരു നീതിമാനെ അവന്റെ വീട്ടിൽ കിടക്കയിൽവച്ച് കൊലചെയ്താൽ എത്ര അധികം? ആകയാൽ ഞാൻ അവന്റെ രക്തം നിങ്ങളോട് ചോദിച്ച് നിങ്ങളെ ഭൂമിയിൽനിന്ന് നീക്കിക്കളയാതിരിക്കുമോ?”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ദുഷ്ടന്മാര്‍ ഒരു നീതിമാനെ അവന്‍റെ വീട്ടിൽ മെത്തയിൽവച്ചു കൊലചെയ്താൽ എത്ര അധികം? ഞാന്‍ അവന്‍റെ രക്തം നിങ്ങളോടു ചോദിച്ചു നിങ്ങളെ ഭൂമിയിൽനിന്നു ഛേദിച്ചുകളയാതിരിക്കുമോ?
Malayalam Bible POC-ML 2013
സ്വഭവനത്തില്‍ ഉറങ്ങിക്കിടന്ന ഒരു നീതിമാനെ കൊന്നുകളഞ്ഞദുഷ്‌ടന്‍മാരോട്‌ ഞാന്‍ എത്രയധികം പ്രതികാരം ചെയ്യുകയില്ല! അവന്‍െറ രക്‌തത്തിനു ഞാന്‍ പകരം വീട്ടി നിങ്ങളെ ഭൂമുഖത്തുനിന്നു തുടച്ചുകളയാതിരിക്കുമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെയിരിക്കെ ദുഷ്ടന്മാർ ഒരു നിരപരാധിയായ മനുഷ്യനെ അവന്റെ സ്വന്തം വീട്ടിൽവെച്ച്, അവന്റെ സ്വന്തം കിടക്കയിൽ കൊലചെയ്താൽ ഞാനതിനുകൊടുക്കുന്ന പ്രതിഫലം എത്രയോ അധികമായിരിക്കും! അയാളുടെ രക്തം ഞാൻ നിങ്ങളുടെ കൈയിൽനിന്ന് ചോദിക്കുകയില്ലേ? നിങ്ങളെ ഞാൻ ഭൂമിയിൽനിന്ന് നീക്കിക്കളയാതിരിക്കുമോ?”