2 Samuel 4:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‌കുന്ന ബാനാ, രേഖാബ് എന്നീ രണ്ടു പേര്‍ ഈശ്-ബോശെത്തിനുണ്ടായിരുന്നു; ബെന്യാമീന്‍ഗോത്രത്തില്‍പ്പെട്ടവനും ബെരോത്ത്നിവാസിയുമായ രിമ്മോന്‍റെ പുത്രന്മാരായിരുന്നു അവര്‍. ബെരോത്ത്നിവാസികള്‍ ബെന്യാമീന്‍ഗോത്രത്തില്‍പ്പെട്ടവരായിട്ടാണ് കരുതപ്പെടുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ശൗലിന്റെ മകന്നു പടനായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു; ഒരുത്തന്നു ബാനാ എന്നും മറ്റവന്നു രേഖാബ് എന്നും പേർ. അവൻ ബെന്യാമീന്യരിൽ ബെരോത്യനായ രിമ്മോന്റെ പുത്രന്മാർ ആയിരുന്നു; ബെരോത്ത് ബെന്യാമീനിൽ ഉൾപ്പെട്ടതായി വിചാരിച്ചുവരുന്നു.
Malayalam 1992 MBSI
എന്നാല്‍ ശൌലിന്റെ മകന്നു പടനായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു; ഒരുത്തന്നു ബാനാ എന്നും മറ്റവന്നു രേഖാബ് എന്നും പേര്‍. അവന്‍ ബെന്യാമീന്യരില്‍ ബെരോത്യനായ രിമ്മോന്റെ പുത്രന്മാര്‍ ആയിരുന്നു; ബെരോത്ത് ബെന്യാമീനില്‍ ഉള്‍പ്പെട്ടതായി വിചാരിച്ചുവരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ശൗലിന്റെ മകന് പടനായകന്മാരായ രണ്ട് പുരുഷന്മാരുണ്ടായിരുന്നു; ഒരുത്തന് ബാനാ എന്നും മറ്റവന് രേഖാബ് എന്നും പേരായിരുന്നു. അവർ ബെന്യാമീന്യരിൽ ബെരോത്യനായ രിമ്മോന്റെ പുത്രന്മാർ ആയിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ശൗലിന്‍റെ മകനു പടനായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു; ഒരുത്തനു ബാനാ എന്നും മറ്റവനു രേഖാബ് എന്നും പേര്‍. അവര്‍ ബെന്യാമീന്യരിൽ ബെരോത്യനായ രിമ്മോന്‍റെ പുത്രന്മാര്‍ ആയിരുന്നു; ബെരോത്ത് ബെന്യാമീനിൽ ഉള്‍പ്പെട്ടതായി വിചാരിച്ചുവരുന്നു.
Malayalam Bible POC-ML 2013
സാവൂളിന്‍െറ മകനു രണ്ടു കൊള്ളത്തലവന്‍മാരുണ്ടായിരുന്നു. ബാനായും റേഖാബും. ബറോത്തില്‍നിന്നുള്ള ബഞ്ചമിന്‍ഗോത്രക്കാരനായ റിമ്മോന്‍െറ പുത്രന്‍മാരായിരുന്നു ഇവര്‍. ബറോത്ത്‌ ബഞ്ചമിന്‍െറ ഭാഗമായി കരുതപ്പെടുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശൗലിന്റെ മകന് കവർച്ചപ്പടയുടെ നായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു. ഒരുവന് ബാന എന്നും മറ്റവന് രേഖാബ് എന്നും പേരായിരുന്നു; അവർ ബെന്യാമീൻഗോത്രത്തിൽനിന്നുള്ള ബെരോത്യനായ രിമ്മോന്റെ പുത്രന്മാരായിരുന്നു. ബെരോത്തും ബെന്യാമീന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു.