2 Samuel 4:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ അയാള്‍ വിശ്രമിക്കുകയായിരുന്നു. വീട്ടുവാതില്‌ക്കല്‍ കോതമ്പു പാറ്റിക്കൊണ്ടിരുന്ന വാതില്‍കാവല്‍ക്കാരിയായ സ്‍ത്രീ മയങ്ങിപ്പോയിരുന്നതുകൊണ്ട് രേഖാബും അവന്‍റെ സഹോദരന്‍ ബാനായും പതുങ്ങിപ്പതുങ്ങി ഉള്ളില്‍ കടന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ കോതമ്പു എടുപ്പാൻ വരുന്ന ഭാവത്തിൽ വീട്ടിന്റെ നടുവിൽ കടന്നു അവനെ വയറ്റത്തു കുത്തി; രേഖാബും സഹോദരനായ ബാനയും ഓടിപ്പോയ്ക്കളഞ്ഞു.
Malayalam 1992 MBSI
അവര്‍ കോതമ്പു എടുപ്പാന്‍ വരുന്ന ഭാവത്തില്‍ വീട്ടിന്റെ നടുവില്‍ കടന്നു അവനെ വയറ്റത്തു കുത്തി; രേഖാബും സഹോദരനായ ബാനയും ഔടിപ്പോയ്ക്കളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ഗോതമ്പ് എടുക്കുവാൻ വരുന്ന ഭാവത്തിൽ വീടിന്റെ അകത്ത് കടന്നു അവനെ വയറ്റത്ത് കുത്തി; അതിനുശേഷം രേഖാബും അവന്റെ സഹോദരനായ ബാനയും ഓടിപ്പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ കോതമ്പ് എടുപ്പാന്‍ വരുന്ന ഭാവത്തിൽ വീട്ടിന്‍റെ നടുവിൽ കടന്ന് അവനെ വയറ്റത്തു കുത്തി; രേഖാബും സഹോദരനായ ബാനായും ഓടിപ്പൊയ്ക്കളഞ്ഞു.
Malayalam Bible POC-ML 2013
വാതില്‍ക്കല്‍ ഗോതമ്പു പാറ്റിക്കൊണ്ടിരുന്ന സ്‌ത്രീ മയക്കം പിടിച്ച്‌ ഉറങ്ങിപ്പോയതുകൊണ്ട്‌ റേഖാബും സഹോദരന്‍ ബാനായും വീട്ടിനുള്ളിലേക്കു പതുങ്ങിക്കടന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അൽപ്പം ഗോതമ്പ് എടുക്കാനെന്നുള്ള ഭാവേന അവർ വീടിനകത്തുകടന്നു, അവർ അദ്ദേഹത്തെ വയറ്റത്തു കുത്തി കൊലപ്പെടുത്തി. അതിനുശേഷം രേഖാബും അയാളുടെ സഹോദരൻ ബാനയും ഓടിയൊളിക്കുകയും ചെയ്തു.