2 Samuel 4:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ വീട്ടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ ഈശ്-ബോശെത്ത് കിടപ്പറയില്‍ ഉറങ്ങുകയായിരുന്നു. അവര്‍ അയാളെ വെട്ടിക്കൊന്നു; വെട്ടിയെടുത്ത തലയുമായി അവര്‍ അരാബായില്‍കൂടി രാത്രി മുഴുവന്‍ യാത്ര ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ അകത്തു കടന്നപ്പോൾ അവൻ ശയനഗൃഹത്തിൽ കട്ടിലിന്മേൽ കിടക്കുകയായിരുന്നു; ഇങ്ങനെ അവർ അവനെ കുത്തിക്കൊന്നു തലവെട്ടിക്കളഞ്ഞു തലയും എടുത്തു രാത്രി മുഴുവനും അരാബയിൽകൂടി നടന്നു
Malayalam 1992 MBSI
അവര്‍ അകത്തു കടന്നപ്പോള്‍ അവന്‍ ശയനഗൃഹത്തില്‍ കട്ടിലിന്മേല്‍ കിടക്കുകയായിരുന്നുഇങ്ങനെ അവര്‍ അവനെ കുത്തിക്കൊന്നു തല വെട്ടിക്കളഞ്ഞു തലയും എടുത്തു രാത്രി മുഴുവനും അരാബയില്‍കൂടി നടന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ വീടിന് അകത്ത് കടന്നപ്പോൾ അവൻ ശയനഗൃഹത്തിൽ അവന്റെ കട്ടിലിന്മേൽ കിടക്കുകയായിരുന്നു; അപ്പോൾ അവർ അവനെ കുത്തിക്കൊന്നു തലവെട്ടിക്കളഞ്ഞു. അവന്റെ തലയും എടുത്ത് രാത്രി മുഴുവനും അരാബയിൽകൂടി നടന്നു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ അകത്തു കടന്നപ്പോള്‍ അവന്‍ ശയനഗൃഹത്തിൽ കട്ടിലിന്മേൽ കിടക്കുകയായിരുന്നു; ഇങ്ങനെ അവര്‍ അവനെ കുത്തിക്കൊന്നു തല വെട്ടിക്കളഞ്ഞു തലയും എടുത്തു രാത്രി മുഴുവനും അരാബായിൽക്കൂടി നടന്നു
Malayalam Bible POC-ML 2013
അവര്‍ വീട്ടിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ ഇഷ്‌ബോഷെത്ത് ഉറക്ക റയില്‍ കിടക്കുകയായിരുന്നു. അവര്‍ അവനെ വെട്ടിക്കൊന്നു. മുറിച്ചെടുത്ത തലയുമായി അവര്‍ രാത്രിമുഴുവന്‍ അരാബായിലൂടെയാത്ര ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശയനഗൃഹത്തിൽ, ഈശ്-ബോശെത്ത് തന്റെ കിടക്കയിൽ കിടക്കുമ്പോഴായിരുന്നു അവർ അകത്തുകടന്നത്. അവർ അദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തിയതിനുശേഷം അദ്ദേഹത്തിന്റെ തല വെട്ടിയെടുത്തു. അതുംകൊണ്ടായിരുന്നു അവർ രാത്രിമുഴുവൻ അരാബാ വഴിയായി യാത്രചെയ്തത്.