2 Samuel 5:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദ് ഇസ്രായേല്‍രാജാവായി വാഴിക്കപ്പെട്ടു എന്നു കേട്ടപ്പോള്‍ ഫെലിസ്ത്യര്‍ അദ്ദേഹത്തെ ആക്രമിച്ചു കീഴടക്കാന്‍ പുറപ്പെട്ടു. ആ വിവരം അറിഞ്ഞു ദാവീദ് കോട്ടയ്‍ക്കുള്ളില്‍ പ്രവേശിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ദാവീദിനെ യിസ്രായേലിന്നു രാജാവായി അഭിഷേകം ചെയ്തു എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യർ ഒക്കെയും ദാവീദിനെ പിടിപ്പാൻ വന്നു; ദാവീദ് അതു കേട്ടിട്ടു ദുർഗ്ഗത്തിൽ കടന്നു പാർത്തു.
Malayalam 1992 MBSI
എന്നാല്‍ ദാവീദിനെ യിസ്രായേലിന്നു രാജാവായി അഭിഷേകം ചെയ്തു എന്നു ഫെലിസ്ത്യര്‍ കേട്ടപ്പോള്‍ ഫെലിസ്ത്യര്‍ ഒക്കെയും ദാവീദിനെ പിടിപ്പാന്‍ വന്നു; ദാവീദ് അതു കേട്ടിട്ടു ദുര്‍ഗ്ഗത്തില്‍ കടന്നു പാര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവർ ദാവീദിനെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തു എന്ന് ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യർ എല്ലാവരും ദാവീദിനെ തിരഞ്ഞു വന്നു; ദാവീദ് അത് കേട്ടിട്ട് കോട്ടയിലേക്കു പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ദാവീദിനെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്തു എന്നു ഫെലിസ്ത്യര്‍ കേട്ടപ്പോള്‍ ഫെലിസ്ത്യര്‍ ഒക്കെയും ദാവീദിനെ പിടിപ്പാന്‍ വന്നു; ദാവീദ് അതു കേട്ടിട്ടു ദുര്‍ഗത്തിൽ കടന്നു പാര്‍ത്തു.
Malayalam Bible POC-ML 2013
ഇസ്രായേലിന്‍െറ രാജാവായി ദാവീദ്‌ അഭിഷേകം ചെയ്യപ്പെട്ടുവെന്നു കേട്ടപ്പോള്‍ ഫിലിസ്‌ത്യര്‍ അവനെതിരേ പുറപ്പെട്ടു. അതു കേട്ട്‌ ദാവീദ്‌ കോട്ടയ്‌ക്കുള്ളില്‍ അഭയം പ്രാപിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേലിനു രാജാവായി ദാവീദ് അഭിഷിക്തനായി എന്നു ഫെലിസ്ത്യർ കേട്ടു. അപ്പോൾ അവർ സർവസന്നാഹങ്ങളുമായി അദ്ദേഹത്തെ പിടിക്കാൻ വന്നു. എന്നാൽ ഈ വിവരം അറിഞ്ഞ ദാവീദ് കോട്ടയ്ക്കുള്ളിലേക്കുപോയി.