2 Samuel 6:16 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ പെട്ടകം ദാവീദിന്‍റെ നഗരത്തിലേക്കു പ്രവേശിച്ചപ്പോള്‍ ശൗലിന്‍റെ പുത്രിയായ മീഖള്‍ ജാലകത്തിലൂടെ നോക്കുന്നുണ്ടായിരുന്നു. രാജാവ് സര്‍വേശ്വരന്‍റെ മുമ്പില്‍ തുള്ളിച്ചാടി നൃത്തം ചെയ്യുന്നതു കണ്ടപ്പോള്‍ അവള്‍ക്ക് അദ്ദേഹത്തോടു വെറുപ്പുതോന്നി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ ശൗലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ് രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു.
Malayalam 1992 MBSI
എന്നാല്‍ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തില്‍ കടക്കുമ്പോള്‍ ശൌലിന്റെ മകളായ മീഖള്‍ കിളിവാതിലില്‍കൂടി നോക്കി, ദാവീദ് രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തില്‍ അവനെ നിന്ദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ ശൗലിന്റെ മകളായ മീഖൾ ജനാലയിൽകൂടി നോക്കി, ദാവീദ് രാജാവ് യഹോവയുടെ മുമ്പാകെ കുതിച്ച് നൃത്തം ചെയ്യുന്നത് കണ്ട് തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോള്‍ ശൗലിന്‍റെ മകളായ മീഖള്‍ കിളിവാതിലിൽക്കൂടി നോക്കി, ദാവീദുരാജാവ് യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു.
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ പേടകം ദാവീദിന്‍െറ നഗരത്തിലേക്കു പ്രവേശിക്കുമ്പോള്‍ സാവൂളിന്‍െറ മകള്‍ മിഖാല്‍ ജനലില്‍കൂടെ നോക്കി. ദാവീദ്‌രാജാവ് കര്‍ത്താവിന്‍െറ മുന്‍പില്‍ തുള്ളിച്ചാടി നൃത്തംവയ്‌ക്കുന്നതു കണ്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയുടെ പേടകം ദാവീദിന്റെ നഗരത്തിലേക്കു കടന്നുവരുമ്പോൾ ശൗലിന്റെ മകളായ മീഖൾ ഒരു ജനാലയിലൂടെ അതു വീക്ഷിച്ചു. ദാവീദുരാജാവ് അവിടെ യഹോവയുടെമുമ്പാകെ തുള്ളിച്ചാടുന്നതും നൃത്തംചെയ്യുന്നതും കണ്ടപ്പോൾ അവൾക്കു ഹൃദയത്തിൽ അദ്ദേഹത്തോട് അവജ്ഞ തോന്നി.