2 Samuel 6:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[3,4] അവര്‍ ദൈവത്തിന്‍റെ പെട്ടകം ഒരു പുതിയ വണ്ടിയില്‍ മലനാട്ടിലുള്ള അബീനാദാബിന്‍റെ ഭവനത്തില്‍നിന്നു കൊണ്ടുവന്നു. അബീനാദാബിന്‍റെ പുത്രന്മാരായ ഉസ്സായും അഹ്യോയുമായിരുന്നു ആ വണ്ടി തെളിച്ചത്. അഹ്യോ പെട്ടകത്തിന്‍റെ മുമ്പേ നടന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്നു കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയവണ്ടി തെളിച്ചു.
Malayalam 1992 MBSI
അവര്‍ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയില്‍ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടില്‍ നിന്നു കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയവണ്ടി തെളിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്ന് കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയവണ്ടി തെളിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ദൈവത്തിന്‍റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്‍റെ വീട്ടിൽനിന്നു കൊണ്ടുവന്നു; അബീനാദാബിന്‍റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയ വണ്ടി തെളിച്ചു.
Malayalam Bible POC-ML 2013
അവര്‍ ദൈവത്തിന്‍െറ പേടകം ഒരു പുതിയ കാളവണ്ടിയില്‍ കയറ്റി, മലയിലുള്ള അബിനാദാബിന്‍െറ വീട്ടില്‍നിന്നുകൊണ്ടുവന്നു. അബിനാദാബിന്‍െറ പുത്രന്‍മാരായ ഉസ്‌സായും അഹിയോയും ആണ്‌ ദൈവത്തിന്‍െറ പേടകമിരുന്ന വണ്ടിതെളിച്ചത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവത്തിന്റെ പേടകം അവർ ഒരു പുതിയ വണ്ടിയിൽ കയറ്റി, അബീനാദാബിന്റെ ഭവനത്തിൽനിന്ന് ഇറക്കിക്കൊണ്ടുവന്നു. അദ്ദേഹത്തിന്റെ ഭവനം ഒരു മലമുകളിലായിരുന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും പേടകം കയറ്റിയിരുന്ന പുതിയ വണ്ടി തെളിച്ചു.