2 Samuel 7:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ മുമ്പില്‍നിന്നു ഞാന്‍ നീക്കിക്കളഞ്ഞ ശൗലില്‍നിന്നെന്നപോലെ നിന്‍റെ പുത്രനില്‍നിന്ന് എന്‍റെ സുസ്ഥിരസ്നേഹം പിന്‍വലിക്കുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും നിന്റെ മുമ്പിൽ നിന്നു ഞാൻ തള്ളിക്കളഞ്ഞ ശൗലിങ്കൽനിന്നു ഞാൻ എന്റെ ദയ നീക്കിയതുപോലെ അതു അവങ്കൽനിന്നു നീങ്ങിപ്പോകയില്ല.
Malayalam 1992 MBSI
എങ്കിലും നിന്റെ മുമ്പില്‍നിന്നു ഞാന്‍ തള്ളിക്കളഞ്ഞ ശൌലിങ്കല്‍നിന്നു ഞാന്‍ എന്റെ ദയ നീക്കിയതുപോലെ അതു അവങ്കല്‍നിന്നു നീങ്ങിപ്പോകയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും നിന്റെ മുമ്പിൽനിന്ന് ഞാൻ തള്ളിക്കളഞ്ഞ ശൗലിങ്കൽനിന്ന് ഞാൻ എന്റെ ദയ നീക്കിയതുപോലെ അതു അവങ്കൽനിന്ന് നീങ്ങിപ്പോകുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും നിന്‍റെ മുമ്പിൽനിന്നു ഞാന്‍ തള്ളിക്കളഞ്ഞ ശൗലിങ്കൽനിന്നു ഞാന്‍ എന്‍റെ ദയ നീക്കിയതുപോലെ അത് അവങ്കൽനിന്നു നീങ്ങിപ്പോകയില്ല.
Malayalam Bible POC-ML 2013
എങ്കിലും നിന്‍െറ മുന്‍പില്‍നിന്ന്‌ ഞാന്‍ തള്ളിക്കളഞ്ഞസാവൂളില്‍ നിന്നെന്നപോലെ അവനില്‍നിന്ന്‌ എന്‍െറ സ്‌ഥിരസ്‌നേഹം ഞാന്‍ പിന്‍വലിക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, നിന്റെ മുമ്പിൽനിന്നു ഞാൻ നീക്കിക്കളഞ്ഞ ശൗലിനോടു ചെയ്തതുപോലെ എന്റെ സ്നേഹം അവനിൽനിന്ന് ഒരിക്കലും നീക്കിക്കളയുകയില്ല.