2 Samuel 9:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“എന്‍റെ യജമാനനായ രാജാവ് കല്പിക്കുന്നതെല്ലാം അടിയന്‍ ചെയ്യാം” എന്നു സീബ പറഞ്ഞു. അങ്ങനെ രാജാവിന്‍റെ പുത്രന്മാരില്‍ ഒരാളെപ്പോലെ മെഫീബോശെത്ത് രാജാവിന്‍റെ ഭക്ഷണമേശയില്‍നിന്നു ഭക്ഷണം കഴിച്ചുവന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവായ യജമാനൻ അടിയനോടു കല്പിക്കുന്നതൊക്കെയും അടിയൻ ചെയ്യും എന്നു സീബാ രാജാവിനോടു പറഞ്ഞു. മെഫീബോശെത്തോ രാജകുമാരന്മാരിൽ ഒരുത്തൻ എന്നപോലെ ദാവീദിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു.
Malayalam 1992 MBSI
രാജാവായ യജമാനന്‍ അടിയനോടു കല്പിക്കുന്നതൊക്കെയും അടിയന്‍ ചെയ്യും എന്നു സീബാ രാജാവിനോടു പറഞ്ഞു. മെഫീബോശെത്തോ രാജകുമാരന്മാരില്‍ ഒരുത്തന്‍ എന്നപോലെ ദാവീദിന്റെ മേശയിങ്കല്‍ ഭക്ഷണം കഴിച്ചുപോന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“എന്റെ യജമാനനായ രാജാവ് അടിയനോട് കല്പിക്കുന്നതെല്ലാം അടിയൻ ചെയ്യും” എന്ന് സീബാ രാജാവിനോട് പറഞ്ഞു. ദാവീദ്: “മെഫീബോശെത്ത്, രാജകുമാരന്മാരിൽ ഒരുത്തൻ എന്നപോലെ എന്റെ മേശയിൽ ഭക്ഷണം കഴിച്ചുകൊള്ളും” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവായ യജമാനന്‍ അടിയനോടു കല്പിക്കുന്നതൊക്കെയും അടിയന്‍ ചെയ്യും എന്നു സീബ രാജാവിനോടു പറഞ്ഞു. മെഫീബോശെത്തോ രാജകുമാരന്മാരിൽ ഒരുത്തന്‍ എന്നപോലെ ദാവീദിന്‍റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു.
Malayalam Bible POC-ML 2013
എന്‍െറ യജമാനനായരാജാവ്‌ കല്‍പിക്കുന്നതുപോലെ അടിയന്‍ ചെയ്യാം, സീബ പറഞ്ഞു. അങ്ങനെ രാജാവിന്‍െറ പുത്രന്‍മാരില്‍ ഒരുവനെപ്പോലെ മെഫിബോഷെത്ത്‌ ദാവീദിന്‍െറ മേശയില്‍ ഭക്‌ഷിച്ചുപോന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ സീബാ രാജാവിനോടു മറുപടി പറഞ്ഞു: “എന്റെ യജമാനനായ രാജാവു കൽപ്പിക്കുന്നതെല്ലാം അവിടത്തെ ദാസനായ, അടിയൻ ചെയ്തുകൊള്ളാം.” അപ്രകാരം മെഫീബോശെത്ത് രാജകുമാരന്മാരിൽ ഒരാളെപ്പോലെ ദാവീദുരാജാവിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു.