2 Samuel 9:13 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ രണ്ടു കാലും മുടന്തായിരുന്ന മെഫീബോശെത്ത് യെരൂശലേമില്‍ത്തന്നെ പാര്‍ത്ത് രാജാവിന്‍റെ മേശയില്‍നിന്നു ഭക്ഷണം കഴിച്ചുപോന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ മെഫീബോശെത്ത് യെരൂശലേമിൽ തന്നേ വസിച്ചു രാജാവിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു; അവന്നു കാലു രണ്ടും മുടന്തായിരുന്നു.
Malayalam 1992 MBSI
ഇങ്ങനെ മെഫീബോശെത്ത് യെരൂശലേമില്‍ തന്നേ വസിച്ചു രാജാവിന്റെ മേശയിങ്കല്‍ ഭക്ഷണം കഴിച്ചുപോന്നു; അവന്നു കാലു രണ്ടും മുടന്തായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ മെഫീബോശെത്ത് യെരൂശലേമിൽ വസിച്ചു രാജാവിന്റെ മേശയിൽ ഭക്ഷണം കഴിച്ചുപോന്നു; അവന് കാല് രണ്ടും മുടന്തായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ മെഫീബോശെത്ത് യെരൂശലേമിൽ തന്നെ വസിച്ചു രാജാവിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു; അവനു കാലു രണ്ടും മുടന്തായിരുന്നു.
Malayalam Bible POC-ML 2013
അങ്ങനെ മെഫിബോഷെത്ത് ജറുസെലേമില്‍ പാര്‍ത്ത് എപ്പോഴും രാജാവിന്‍െറ മേശയില്‍ ഭക്‌ഷണം കഴിച്ചുപോന്നു. അവന്‍െറ രണ്ടു കാലിനും മുടന്തായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇങ്ങനെ മെഫീബോശെത്ത് ജെറുശലേമിൽത്തന്നെ താമസിച്ചു. അദ്ദേഹം നിത്യവും രാജാവിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു. അദ്ദേഹത്തിന്റെ രണ്ടുകാലിലും മുടന്തായിരുന്നു.