2 Samuel 9:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശൗലിന്‍റെ പൗത്രനും യോനാഥാന്‍റെ പുത്രനുമായ മെഫീബോശെത്ത് ദാവീദിന്‍റെ അടുക്കല്‍ വന്നു സാഷ്ടാംഗം നമസ്കരിച്ചു. ദാവീദ് മെഫീബോശെത്തിനെ വിളിച്ചപ്പോള്‍ “ഇതാ അടിയന്‍” എന്ന് അവന്‍ പ്രതിവചിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്: മെഫീബോശെത്തേ എന്നു വിളിച്ചതിന്നു അടിയൻ എന്നു അവൻ പറഞ്ഞു.
Malayalam 1992 MBSI
ശൌലിന്റെ മകനായ യോനാഥാന്റെ മകന്‍ മെഫീബോശെത്ത് ദാവീദിന്റെ അടുക്കല്‍ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്മെഫീബോശെത്തേ എന്നു വിളിച്ചതിന്നു അടിയന്‍ എന്നു അവന്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നപ്പോൾ അവൻ സാഷ്ടാംഗം വീണ് നമസ്കരിച്ചു. ദാവീദ്: “മെഫീബോശെത്തേ” എന്നു വിളിച്ചതിന് “അടിയൻ” എന്ന് അവൻ ഉത്തരംപറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശൗലിന്‍റെ മകനായ യോനാഥാന്‍റെ മകന്‍ മെഫീബോശെത്ത് ദാവീദിന്‍റെ അടുക്കൽ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്: മെഫീബോശെത്തേ എന്നു വിളിച്ചതിന് അടിയന്‍ എന്ന് അവന്‍ പറഞ്ഞു.
Malayalam Bible POC-ML 2013
സാവൂളിന്‍െറ മകനായ ജോനാഥാന്‍െറ മകന്‍ മെഫിബോഷെത്ത്‌ ദാവീദിന്‍െറ യടുക്കല്‍ വന്നു സാഷ്‌ടാംഗം നമസ്‌കരിച്ചു. മെഫിബോഷെത്ത്‌, ദാവീദു വിളിച്ചു. അടിയന്‍ ഇതാ, അവന്‍ വിളികേട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ മുമ്പാകെ എത്തിയപ്പോൾ അദ്ദേഹത്തെ ആദരപൂർവം താണുവണങ്ങി. “മെഫീബോശെത്തേ!” എന്നു ദാവീദ് വിളിച്ചപ്പോൾ, “അടിയൻ ഇതാ,” എന്ന് അയാൾ വിളികേട്ടു.