2 Thessalonians 1:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്നു തന്‍റെ എല്ലാ വിശുദ്ധജനങ്ങളാലും പ്രകീര്‍ത്തിക്കപ്പെടുകയും തന്‍റെ എല്ലാ വിശ്വാസികളാലും വിസ്മയപൂര്‍വം ആരാധിക്കപ്പെടുകയും ചെയ്യുന്നതിനായി അവിടുന്ന് ആഗതനാകും. ഞങ്ങള്‍ നിങ്ങളെ അറിയിച്ച സന്ദേശം നിങ്ങള്‍ വിശ്വസിച്ചതുകൊണ്ട് നിങ്ങളും ആ കൂട്ടത്തിലുണ്ടായിരിക്കും.
Malayalam (ERV) WBTC Bible
കര്‍ത്താവ് വരുന്ന ദിവസം ഇതു സംഭവിക്കും. മഹത്വവും ബഹുമാനവും തന്‍റെ വിശുദ്ധന്മാരില്‍ നിന്നും വിശ്വാസികളില്‍ നിന്നും സ്വീകരിക്കുന്നതിനു വേണ്ടി യേശു വരും. വിശ്വാസികളൊക്കെ യേശുവിന്‍റെ പ്രഭാവത്തില്‍ അത്ഭുതപ്പെടും. നിങ്ങള്‍ ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസിച്ചതിനാല്‍ നിങ്ങള്‍ ആ വിശ്വാസികളുടെ കൂട്ടത്തില്‍ ഉണ്ടായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വരുമ്പോൾ സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.
Malayalam 1992 MBSI
വരുമ്പോള്‍ സുവിശേഷം അനുസരിക്കാത്തവര്‍ കര്‍ത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകുന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ വരുന്ന നാളിൽ തന്റെ വിശുദ്ധന്മാരാൽ മഹത്വപ്പെടേണ്ടതിനും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിനും തന്നേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സുവിശേഷം അനുസരിക്കാത്തവര്‍ കര്‍ത്താവിന്‍റെ സന്നിധാനവും അവന്‍റെ വല്ലഭത്വത്തോടു കൂടിയ മഹത്ത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ തന്‍െറ വിശുദ്‌ധരില്‍ മഹത്വപ്പെടുന്നതിനും ഞങ്ങള്‍ നിങ്ങള്‍ക്കു നല്‍കിയ സാക്‌ഷ്യംമുഖേന വിശ്വാസികളായവരിലൂടെ കീര്‍ത്തിക്കപ്പെടുന്നതിനുമായി ആദിവസം അവന്‍ വരുമ്പോള്‍ ഇതു സംഭവിക്കും.