2 Thessalonians 1:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇങ്ങനെ ദൈവത്തിന്‍റെയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും കൃപയാല്‍, അവിടുത്തെ നാമം നിങ്ങള്‍ നിമിത്തം പ്രകീര്‍ത്തിക്കപ്പെടും; നിങ്ങള്‍ക്ക് അവിടുന്നില്‍നിന്നു മഹത്ത്വം ലഭിക്കുകയും ചെയ്യും.
Malayalam (ERV) WBTC Bible
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിന് നിങ്ങളില്‍ മഹത്വമുണ്ടാകുമെന്നതിനു ഞങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് ക്രിസ്തുവില്‍ മഹത്വം ഉണ്ടാകും. ആ മഹത്വം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും പിതാവായ ദൈവത്തിന്‍റെയും കൃപയില്‍ നിന്നു വരുന്നതാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി എണ്ണി സൽഗുണത്തിലുള്ള സകലതാല്പര്യവും വിശ്വാസത്തിന്റെ പ്രവൃത്തിയും ശക്തിയോടെ പൂർണ്ണമാക്കിത്തരേണം എന്നു നിങ്ങൾക്കു വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു.
Malayalam 1992 MBSI
നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി എണ്ണി സല്‍ഗുണത്തിലുള്ള സകലതാല്പര്യവും വിശ്വാസത്തിന്റെ പ്രവൃത്തിയും ശക്തിയോടെ പൂര്‍ണ്ണമാക്കിത്തരേണം എന്നു നിങ്ങള്‍ക്കു വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി എണ്ണി സൽഗുണത്തിലുള്ള എല്ലാ ആഗ്രഹങ്ങളും, ശക്തിയോടെയുള്ള വിശ്വാസത്തിന്റെ ഓരോ പ്രവൃത്തിയും പൂർണ്ണമാക്കിത്തരേണം എന്നു നിങ്ങൾക്ക് വേണ്ടി എപ്പോഴും ഞങ്ങൾ പ്രാർത്ഥിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നമ്മുടെ ദൈവം നിങ്ങളെ തന്‍റെ വിളിക്കു യോഗ്യരായി എണ്ണി സല്‍ഗുണത്തിലുള്ള സകല താല്‍പര്യവും വിശ്വാസത്തിന്‍റെ പ്രവൃത്തിയും ശക്തിയോടെ പൂര്‍ണമാക്കിത്തരേണം എന്ന് നിങ്ങള്‍ക്കുവേണ്ടി എപ്പോഴും പ്രാര്‍ഥിക്കുന്നു.
Malayalam Bible POC-ML 2013
അങ്ങനെ, നമ്മുടെദൈവത്തിന്‍െറയും കര്‍ത്താവായ യേശുക്രിസ്‌തുവിന്‍െറയും കൃപയ്‌ക്കനുസൃതം അവന്‍െറ നാമം നിങ്ങളിലും, നിങ്ങള്‍ അവനിലും മഹത്വപ്പെടട്ടെ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപനിമിത്തം നിങ്ങളുടെ ജീവിതങ്ങളിലൂടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമം നിങ്ങളിലും നിങ്ങൾ കർത്താവിനോടൊപ്പവും മഹത്ത്വീകരിക്കപ്പെടും.