2 Thessalonians 1:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ടാണ് ദൈവത്തിന്‍റെ സഭകളില്‍ ഞങ്ങള്‍ തന്നെ നിങ്ങളെക്കുറിച്ചു പ്രശംസിക്കുന്നത്. നിങ്ങള്‍ അനുഭവിക്കുന്ന എല്ലാ പീഡനങ്ങളിലും കഷ്ടതകളിലും നിങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സഹിഷ്ണുതയെയും വിശ്വാസത്തെയും കുറിച്ചു ഞങ്ങള്‍ പലപ്പോഴും പറയാറുണ്ട്.
Malayalam (ERV) WBTC Bible
അതുകൊണ്ട് നിങ്ങളെക്കുറിച്ച് മറ്റു ദൈവസഭകളില്‍ ഞങ്ങള്‍ പുകഴ്ത്തി പറയുന്നു. ബലത്തോടെ വിശ്വാസമുള്ളവരായി നിങ്ങള്‍ തുടരുന്ന രീതിയെപ്പറ്റി ഞങ്ങള്‍ മറ്റു സഭകളില്‍ പറയുന്നു. വളരെ ഏറെ ബുദ്ധിമുട്ടുകളും പീഢനങ്ങളും സഹിച്ചിട്ടും നിങ്ങള്‍ ഉറച്ച വിശ്വാസത്തിലും ബലത്തിലും തുടരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണതയും വിശ്വാസവും നിമിത്തം ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു.
Malayalam 1992 MBSI
അതുകൊണ്ടു നിങ്ങള്‍ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണുതയും വിശ്വാസവും നിമിത്തം ഞങ്ങള്‍ ദൈവത്തിന്റെ സഭകളില്‍ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് നിങ്ങൾ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണുതയും വിശ്വാസവും നിമിത്തം ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ നിങ്ങളെക്കുറിച്ച് പ്രശംസിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടു നിങ്ങള്‍ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണുതയും വിശ്വാസവും നിമിത്തം ഞങ്ങള്‍ ദൈവത്തിന്‍റെ സഭകളില്‍ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു.
Malayalam Bible POC-ML 2013
അതിനാല്‍, നിങ്ങള്‍ ഇപ്പോള്‍ സഹിച്ചുകൊണ്ടിരിക്കുന്ന എല്ലാ പീഡകളിലും ദുരിതങ്ങളിലും നിങ്ങള്‍പ്രകടിപ്പിക്കുന്ന സ്‌ഥൈര്യത്തെയും വിശ്വാസത്തെയുംകുറിച്ച്‌ ദൈവത്തിന്‍െറ സഭകളില്‍വച്ചു ഞങ്ങള്‍തന്നെ അഭിമാനിക്കാറുണ്ട്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകലപീഡനങ്ങളിലും പരിശോധനകളിലും നിങ്ങൾക്കുള്ള സഹിഷ്ണുതയെയും വിശ്വാസത്തെയുംകുറിച്ചു ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ പ്രശംസിക്കുന്നു.