2 Thessalonians 2:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[3,4] ഒരുവിധത്തിലും നിങ്ങളെ ആരും വഞ്ചിക്കാനിടയാകരുത്. എന്തുകൊണ്ടെന്നാല്‍ ആ ദിവസം വന്നുചേരുന്നതിനുമുമ്പ് അനവധിയാളുകള്‍ ദൈവവിശ്വാസം ത്യജിക്കും; നാശത്തിന്‍റെ സന്തതിയായ അധര്‍മമൂര്‍ത്തി പ്രത്യക്ഷപ്പെടും; ദൈവം എന്നു വിളിക്കപ്പെടുകയോ പൂജിക്കപ്പെടുകയോ ചെയ്യുന്ന ഏതിനെയും അവന്‍ എതിര്‍ക്കും; എല്ലാറ്റിനും ഉപരി താന്‍ ദൈവമാണെന്ന് അവകാശപ്പെട്ടുകൊണ്ട് ദേവാലയത്തില്‍ തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും.
Malayalam (ERV) WBTC Bible
ഏതെങ്കിലും വിധത്തില്‍ നിങ്ങളെ വിഡ്ഢികളാക്കാന്‍ ആരെയും അനുവദിക്കരുത്. ദൈവത്തിന് എതിരായി കലാപം ഉണ്ടാകാതെ കര്‍ത്താവ് വരികയില്ല. ദുഷ്ടനും നരകത്തിന് അവകാശപ്പെട്ടവനും ആയവന്‍ വെളിപ്പെടുന്നതുവരെ കര്‍ത്താവ് വരികയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം.
Malayalam 1992 MBSI
ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധര്‍മ്മമൂര്‍ത്തിയുമായവന്‍ വെളിപ്പെടുകയും വേണം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുത്; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കുകയും നാശത്തിന്റെ പുത്രനായ അധർമ്മത്തിന്റെ മനുഷ്യൻ വെളിപ്പെടുകയും വേണം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആരും ഏതു വിധേനയും നിങ്ങളെ ചതിക്കരുത്; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധര്‍മമൂര്‍ത്തിയുമായവന്‍ വെളിപ്പെടുകയും വേണം.
Malayalam Bible POC-ML 2013
ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്‍െറ സന്താനമായ അരാജ കത്വത്തിന്‍െറ മനുഷ്യന്‍ പ്രത്യക്‌ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആരും ഒരുവിധത്തിലും നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്. വിശ്വാസത്യാഗം സംഭവിക്കുകയും, തുടർന്ന് നിയമരാഹിത്യത്തിന്റെ മൂർത്തീമദ്ഭാവമായ വിനാശപുത്രൻ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതിനുമുമ്പ് കർത്താവിന്റെ ദിവസം വരികയില്ല!