2 Thessalonians 2:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ആ അധര്‍മമൂര്‍ത്തി പ്രത്യക്ഷപ്പെടും. എന്നാല്‍ കര്‍ത്താവായ യേശു വരുമ്പോള്‍ തന്‍റെ വായിലെ ശ്വാസത്താല്‍ അവനെ സംഹരിക്കും; തന്‍റെ സാന്നിധ്യത്താലും ദര്‍ശനത്താലും അവനെ തകര്‍ക്കുകയും ചെയ്യും.
Malayalam (ERV) WBTC Bible
അപ്പോള്‍ ദുഷ്ടതയുടെ മനുഷ്യന്‍ പ്രത്യക്ഷമാകും. തന്‍റെ വായില്‍ നിന്നും പുറപ്പെടുന്ന ശ്വാസത്താല്‍ കര്‍ത്താവായ യേശു അവനെ നശിപ്പിക്കും. തന്‍റെ വരവിന്‍റെ പ്രഭാവത്താല്‍ ദുഷ്ടതയുടെ മനുഷ്യനെ അവന്‍ നശിപ്പിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.
Malayalam 1992 MBSI
അപ്പോള്‍ അധര്‍മ്മമൂര്‍ത്തി വെളിപ്പെട്ടുവരും; അവനെ കര്‍ത്താവായ യേശു തന്റെ വായിലെ ശ്വാസത്താല്‍ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താല്‍ നശിപ്പിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ സംഹരിച്ച് തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അപ്പോള്‍ അധര്‍മമൂര്‍ത്തി വെളിപ്പെട്ടുവരും; അവനെ കര്‍ത്താവായ യേശു തന്റെ വായിലെ ശ്വാസത്താല്‍ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താല്‍ നശിപ്പിക്കും.
Malayalam Bible POC-ML 2013
കര്‍ത്താവായ യേശു തന്‍െറ വായില്‍നിന്നുള്ള നിശ്വാസംകൊണ്ട് അവനെ സംഹരിക്കുകയും തന്‍െറ പ്രത്യാഗ മനത്തിന്‍െറ പ്രഭാപൂരത്താല്‍ അവനെ നാമാവശേഷമാക്കുകയും ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ ആ വിനാശപുത്രൻ പ്രത്യക്ഷപ്പെടും; അയാളെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ നിഷ്കാസനംചെയ്ത് അവിടത്തെ പ്രത്യക്ഷതയുടെ തേജസ്സിൽ ഉന്മൂലനംചെയ്യും.