2 Thessalonians 3:17 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ക്ക് പൗലൊസിന്‍റെ അഭിവാദനങ്ങള്‍! എന്‍റെ സ്വന്തം കൈകൊണ്ട് ഞാന്‍ ഇതെഴുതുന്നു. എന്‍റെ എല്ലാ കത്തുകളിലും ഇങ്ങനെ എഴുതിയാണ് ഞാന്‍ അടയാളം വയ്‍ക്കുന്നത്.
Malayalam (ERV) WBTC Bible
ഞാന്‍ പൌലൊസ്, എന്‍റെ തന്നെ കൈയ്യെഴുത്താല്‍ ഈ കത്ത് സമാപിക്കുന്നു. കത്തുകള്‍ എന്‍റേതാണെന്നു കാണിക്കുവാനായി എല്ലാ കത്തുകളിലും ഇങ്ങനെയാണ് ഞാന്‍ ഒപ്പിടുന്നത്, ഇങ്ങനെയാണ് ഞാന്‍ എഴുതുന്നത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പൗലൊസായ എന്റെ കയ്യാൽ വന്ദനം; സകല ലേഖനത്തിലും ഇതുതന്നേ അടയാളം; ഇങ്ങനെ ഞാൻ എഴുതുന്നു.
Malayalam 1992 MBSI
പൌലൊസായ എന്റെ കയ്യാല്‍ വന്ദനം; സകല ലേഖനത്തിലും ഇതുതന്നേ അടയാളം; ഇങ്ങനെ ഞാന്‍ എഴുതുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പൗലൊസായ എന്റെ കയ്യാൽ വന്ദനം; ഞാൻ എഴുതുന്ന സകല ലേഖനത്തിലും ഇതുതന്നെ അടയാളം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പൗലൊസായ എന്‍റെ കൈയാല്‍ വന്ദനം; സകല ലേഖനത്തിലും ഇതുതന്നെ അടയാളം; ഇങ്ങനെ ഞാന്‍ എഴുതുന്നു.
Malayalam Bible POC-ML 2013
ഈ അഭിവാദനം പൗലോസായ ഞാന്‍ എന്‍െറ കൈകൊണ്ടുതന്നെ എഴുതുന്നതാണ്. എല്ലാ കത്തുകളിലും ഇത് എന്‍െറ അടയാളമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ ആശംസകൾ പൗലോസ് എന്ന ഞാൻതന്നെ എന്റെ സ്വന്തം കൈയാൽ എഴുതുന്നു. എന്റെ എല്ലാ ലേഖനങ്ങളും എന്റേതുതന്നെ എന്ന് തിരിച്ചറിയാനുള്ള അടയാളം ഇതുതന്നെ.