2 Thessalonians 3:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അധര്‍മികളും ദുഷ്ടന്മാരുമായ ആളുകളില്‍നിന്നു ഞങ്ങള്‍ രക്ഷപ്പെടുന്നതിനും വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കുക; എല്ലാവരും കര്‍ത്താവിന്‍റെ സന്ദേശം വിശ്വസിക്കുന്നില്ലല്ലോ.
Malayalam (ERV) WBTC Bible
ദുഷ്ടന്മാരില്‍ നിന്നും മ്ളേച്ഛന്മാരില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമെന്നും പ്രാര്‍ത്ഥിക്കുക. എല്ലാവരും ദൈവത്തില്‍ വിശ്വസിക്കുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നു ഞങ്ങൾ വിടുവിക്കപ്പെടുവാനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിപ്പിൻ; വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ.
Malayalam 1992 MBSI
വല്ലാത്തവരും ദുഷ്ടരുമായ മനുഷ്യരുടെ കയ്യില്‍ നിന്നു ഞങ്ങള്‍ വിടുവിക്കപ്പെടാനും ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിപ്പിന്‍; വിശ്വാസം എല്ലാവര്‍ക്കും ഇല്ലല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നു ഞങ്ങൾ വിടുവിക്കപ്പെടുവാനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ; വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കൈയില്‍നിന്നു ഞങ്ങള്‍ വിടുവിക്കപ്പെടുവാനും ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിപ്പിന്‍; വിശ്വാസം എല്ലാവര്‍ക്കും ഇല്ലല്ലോ.
Malayalam Bible POC-ML 2013
പ്രചാരവും മഹത്ത്വവും ലഭിക്കുന്നതിനും ദുഷ്ടന്മാരും അധര്‍മ്മികളുമായ മനുഷ്യരില്‍ നിന്നു ഞങ്ങള്‍ രക്ഷപ്പെടുന്നതിനുമായി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അധർമികളും ദുഷ്ടരുമായ മനുഷ്യരിൽനിന്ന് ഞങ്ങൾ രക്ഷപ്പെടാനുമായി പ്രാർഥിക്കുക. എല്ലാവരും വിശ്വാസം ഉള്ളവരല്ലല്ലോ.