2 Thessalonians 3:4 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞങ്ങള്‍ പറയുന്നതു നിങ്ങള്‍ ചെയ്യുന്നു എന്നും മേലിലും ചെയ്യും എന്നുമുള്ള പൂര്‍ണമായ ഉറപ്പ് കര്‍ത്താവിന്‍റെ കൃപയാല്‍ ഞങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്.
Malayalam (ERV) WBTC Bible
ഞങ്ങള്‍ പഠിപ്പിച്ചതു പോലെയാണു നിങ്ങള്‍ ജീവിക്കുന്നത്. ഇതു ചെയ്യുന്നതില്‍ നിങ്ങള്‍ തുടരുമെന്നു ഞങ്ങള്‍ കര്‍ത്താവില്‍ ഉറച്ചിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞങ്ങൾ ആജ്ഞാപിക്കുന്നതു നിങ്ങൾ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങൾ നിങ്ങളെക്കുറിച്ചു കർത്താവിൽ ഉറെച്ചിരിക്കുന്നു.
Malayalam 1992 MBSI
ഞങ്ങള്‍ ആജ്ഞാപിക്കുന്നതു നിങ്ങള്‍ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങള്‍ നിങ്ങളെക്കുറിച്ചു കര്‍ത്താവില്‍ ഉറെച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞങ്ങൾ ആജ്ഞാപിക്കുന്നത് നിങ്ങൾ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങൾ നിങ്ങളെക്കുറിച്ച് കർത്താവിൽ ഉറച്ചിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞങ്ങള്‍ ആജ്ഞാപിക്കുന്നത് നിങ്ങള്‍ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങള്‍ നിങ്ങളെക്കുറിച്ചു കര്‍ത്താവില്‍ ഉറച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
നിങ്ങളെ സംബന്‌ധിച്ചാകട്ടെ, ഞങ്ങള്‍ കല്‍പിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ നിവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്നും ഇനിയും നിവര്‍ത്തിക്കുമെന്നും കര്‍ത്താവില്‍ ഞങ്ങള്‍ക്കു ദൃഢമായ വിശ്വാസമുണ്ട്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞങ്ങൾ കൽപ്പിക്കുന്ന കാര്യങ്ങൾ നിങ്ങൾ അനുസരിക്കുന്നുണ്ടെന്നും അങ്ങനെതന്നെ തുടർന്നും ആചരിക്കുമെന്നും കർത്താവിൽ ഞങ്ങൾക്ക് ഉത്തമബോധ്യമുണ്ട്.