2 Timothy 1:16 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പലപ്പോഴും എനിക്ക് ഉന്മേഷം പകര്‍ന്നുതന്നിട്ടുള്ള ഒനേസിഫൊരൊസിന്‍റെ കുടുംബത്തോടു കര്‍ത്താവു കരുണ കാണിക്കട്ടെ.
Malayalam (ERV) WBTC Bible
ഒനേസിഫൊരൊസിന്‍റെ കുടുംബത്തോട് ദൈവം കരുണ കാണിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പലപ്പോഴും ഒനേസിഫൊരൊസ് എന്നെ സഹായിച്ചിട്ടുണ്ട്. ഞാന്‍ തടവിലായിരിക്കുന്നതില്‍ അവന്‍ ലജ്ജിതനല്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പലപ്പോഴും എന്നെ തണുപ്പിച്ചവനായ ഒനേസിഫൊരൊസിന്റെ കുടുംബത്തിന്നു കർത്താവു കരുണ നല്കുമാറാകട്ടെ.
Malayalam 1992 MBSI
പലപ്പോഴും എന്നെ തണുപ്പിച്ചവനായ ഒനേസിഫൊരൊസിന്റെ കുടുംബത്തിന്നു കര്‍ത്താവു കരുണ നലകുമാറാകട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പലപ്പോഴും എനിക്ക് ഉന്മേഷം വരുത്തിയതിനാൽ ഒനേസിഫൊരൊസിന്റെ കുടുംബത്തിന് കർത്താവ് കരുണ നല്കുമാറാകട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പലപ്പോഴും എന്നെ തണുപ്പിച്ചവനായ ഒനേസിഫൊരൊസിന്‍റെ കുടുംബത്തിന് കര്‍ത്താവ് കരുണ നല്കുമാറാകട്ടെ.
Malayalam Bible POC-ML 2013
ഒനേസിഫൊറോസിന്റെ കുടുബത്തിന്റെമേല്‍ കര്‍ത്താവ്‌ കാരുണ്യം ചൊരിയട്ടെ. എന്തെന്നാല്‍, അവന്‍ പലപ്പോഴും എന്നെ ആശ്വസിപ്പിച്ചിട്ടുണ്ട്‌. എന്റെ ചങ്ങലകളെപ്പറ്റി അവന്‍ ലജ്ജിച്ചിട്ടുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഒനേസിഫൊരൊസിന്റെ കുടുംബത്തോട് കർത്താവ് കരുണകാണിക്കട്ടെ; അയാൾ എന്റെ ചങ്ങലയെക്കുറിച്ചു ലജ്ജിക്കാതെ എന്നെ മിക്കപ്പോഴും ആശ്വസിപ്പിച്ചിട്ടുണ്ട്.