2 Timothy 1:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ പ്രാര്‍ഥനകളില്‍ ഞാന്‍ അഹോരാത്രം സദാ നിന്നെ അനുസ്മരിക്കുമ്പോള്‍ ദൈവത്തിനു സ്തോത്രം അര്‍പ്പിക്കുന്നു. എന്‍റെ പൂര്‍വപിതാക്കള്‍ ചെയ്തതുപോലെ നിര്‍മ്മലമനസ്സാക്ഷിയോടുകൂടി ഞാന്‍ ആ ദൈവത്തെ സേവിക്കുന്നു.
Malayalam (ERV) WBTC Bible
അഹോരാത്രം എന്‍റെ പ്രാര്‍ത്ഥനകളില്‍ ഞാന്‍ നിന്നെ എപ്പോഴും ഓര്‍ക്കും. ആ പ്രാര്‍ത്ഥനകളില്‍ നിനക്കു വേണ്ടി ഞാന്‍ ദൈവത്തിനു നന്ദി പറയും. എന്‍റെ പൂര്‍വ്വ പിതാക്കന്മാര്‍ സേവിച്ച ദൈവമാണ് അവന്‍. എനിക്ക് ശരി എന്നു തോന്നിയത് ചെയ്ത് ഞാന്‍ തുടര്‍ച്ചയായി അവനു സേവനം ചെയ്തിട്ടുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ പ്രാർത്ഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചു നിന്റെ കണ്ണുനീർ ഓർത്തും നിന്നെ കണ്ടു സന്തോഷപൂർണ്ണനാകുവാൻ വാഞ്ഛിച്ചുംകൊണ്ടു
Malayalam 1992 MBSI
എന്റെ പ്രാര്‍ത്ഥനയില്‍ രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചു നിന്റെ കണ്ണുനീര്‍ ഔര്‍ത്തും നിന്നെ കണ്ടു സന്തോഷപൂര്‍ണ്ണനാകുവാന്‍ വാഞ്ഛിച്ചുംകൊണ്ടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ പ്രാർത്ഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചും നിന്റെ കണ്ണുനീർ ഓർത്ത് നിന്നെ കണ്ട് സന്തോഷപൂർണ്ണനാകുവാൻ വാഞ്ചിച്ചുംകൊണ്ട്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ പ്രാര്‍ഥനയില്‍ രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചു നിന്‍റെ കണ്ണുനീര്‍ ഓര്‍ത്തും നിന്നെ കണ്ടു സന്തോഷപൂര്‍ണനാകുവാന്‍ വാഞ്ഛിച്ചുംകൊണ്ട്
Malayalam Bible POC-ML 2013
രാവും പകലും എന്റെ പ്രാര്‍ത്ഥനകളില്‍ ഞാന്‍ സദാ നിന്നെ സ്‌മരിക്കുമ്പോള്‍, എന്റെ പിതാക്കന്മാര്‍ ചെയ്‌തതുപോലെ നിര്‍മ്മല മനഃസാക്ഷിയോടുകൂടെ ഞാന്‍ ആരാധിക്കുന്ന ദൈവത്തിനു നന്ദി പറയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ പൂർവികരെപ്പോലെതന്നെ ഞാനും നിർമല മനസ്സാക്ഷിയോടെ സേവിക്കുന്ന ദൈവത്തിന്റെസന്നിധിയിൽ രാവും പകലും നിരന്തരം നിന്നെ ഓർത്തുകൊണ്ട് എന്റെ പ്രാർഥനയിൽ ദൈവത്തിനു സ്തോത്രംചെയ്യുന്നു.