2 Timothy 1:6 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനാല്‍ എന്‍റെ കൈവയ്പിലൂടെ നിനക്കു ലഭിച്ച കൃപാവരം ഉദ്ദീപിപ്പിക്കണമെന്നു ഞാന്‍ നിന്നെ അനുസ്മരിപ്പിക്കുന്നു.
Malayalam (ERV) WBTC Bible
അതുകൊണ്ടാണ് ദൈവം നിനക്കു നല്‍കിയ വരങ്ങളെക്കുറിച്ച് നിന്നെ അനുസ്മരിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ എന്‍റെ കൈകള്‍ നിന്‍റെമേല്‍വച്ചപ്പോള്‍ ദൈവം ആ വരം നിനക്കു തന്നു. കെട്ടടങ്ങിയ അഗ്നികുണ്ഠം വീണ്ടും ജ്വലിപ്പിക്കുന്നതുപോലെ ആ ദാനം കൂടുതല്‍ കൂടുതല്‍ വളരണമെന്നും അത് നീ ഉപയോഗപ്പെടുത്തണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു എന്റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു.
Malayalam 1992 MBSI
അതുകൊണ്ടു എന്റെ കൈവെപ്പിനാല്‍ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഔര്‍മ്മപ്പെടുത്തുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് എന്റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം വീണ്ടും ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് എന്‍റെ കൈവയ്പിനാല്‍ നിന്നിലുള്ള ദൈവത്തിന്‍റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓര്‍മപ്പെടുത്തുന്നു.
Malayalam Bible POC-ML 2013
എന്റെ കൈവയ്‌പിലൂടെ നിനക്കുലഭി ച്ചദൈവികവരം വീണ്ടും ഉജ്ജ്വലിപ്പിക്കണമെന്നു ഞാന്‍ നിന്നെ അനുസ്‌മരിപ്പിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട് എന്റെ കൈവെപ്പിലൂടെ, നിനക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനം പുനരുജ്വലിപ്പിക്കണമെന്നു ഞാൻ നിന്നെ ഓർമിപ്പിക്കുന്നു.