2 Timothy 2:14 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വാക്കുകളെചൊല്ലിയുള്ള വാഗ്വാദങ്ങള്‍ ഉപേക്ഷിക്കുവാന്‍ ദൈവസമക്ഷം ജനത്തെ ഉപദേശിക്കുക. ഇങ്ങനെയുള്ള തര്‍ക്കങ്ങള്‍ കേള്‍വിക്കാരെ നശിപ്പിക്കുകയേയുള്ളൂ. ഒരു നന്മയും അതുകൊണ്ട് ഉണ്ടാകുകയില്ല. ഇത് അവരെ അനുസ്മരിപ്പിക്കണം.
Malayalam (ERV) WBTC Bible
ആള്‍ക്കാരോട് ഈ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുക. വാക്കുകളെപ്പറ്റി തര്‍ക്കിക്കരുത് എന്ന് ദൈവമുന്പാകെ ജനങ്ങളെ താക്കീതു ചെയ്യുക. വാക്കുകളെപ്പറ്റിയുള്ള തര്‍ക്കം ഒരുവനെയും സഹായിക്കില്ല. അത് കേള്‍ക്കുന്നവരെ നശിപ്പിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കേൾക്കുന്നവരെ മറിച്ചുകളയുന്നതിനല്ലാതെ ഒന്നിന്നും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്നു കർത്താവിനെ സാക്ഷിയാക്കി അവരെ ഓർമ്മപ്പെടുത്തുക.
Malayalam 1992 MBSI
കേള്‍ക്കുന്നവരെ മറിച്ചുകളയുന്നതിനാല്ലാതെ ഒന്നിന്നും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്നു കര്‍ത്താവിനെ സാക്ഷിയാക്കി അവരെ ഔര്‍മ്മപ്പെടുത്തുക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കേൾക്കുന്നവരെ നശിപ്പിച്ചുകളയുന്നതിനല്ലാതെ ഒന്നിനും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്ന് കർത്താവിനെ സാക്ഷിയാക്കി അവരെ ഓർമ്മപ്പെടുത്തി ആജ്ഞാപിക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കേള്‍ക്കുന്നവരെ മറിച്ചുകളയുന്നതിനല്ലാതെ ഒന്നിനും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കണമെന്നു കര്‍ത്താവിനെ സാക്ഷിയാക്കി അവരെ ഓര്‍മപ്പെടുത്തുക.
Malayalam Bible POC-ML 2013
ഇത് അവരെ അനുസ്‌മരിപ്പിക്കുക, വാക്കുകളെച്ചൊല്ലി തര്‍ക്കങ്ങളിലേര്‍പ്പെടാതിരിക്കാന്‍ അവരെ ദൈവസന്നിധിയില്‍ ഉപദേശിക്കുക. ഇത്തരം തര്‍ക്കങ്ങള്‍ യാതൊരു ഗുണവും ചെയ്യുകയില്ല, ശ്രാതാക്കളെ നശിപ്പിക്കുകയേയുള്ളു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിഷ്‌പ്രയോജനവും ശ്രോതാക്കൾക്ക് നാശം വിതയ്ക്കുന്നതുമായ വാഗ്വാദങ്ങളിൽ ഏർപ്പെടരുതെന്ന് ദൈവസന്നിധിയിൽ നീ അവരെ അനുസ്മരിപ്പിച്ച് കർശനമായി ഉദ്ബോധിപ്പിക്കുക.