2 Timothy 2:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അനേകം സാക്ഷികളുടെ മുമ്പില്‍വച്ച് നീ എന്നില്‍നിന്നു കേട്ട കാര്യങ്ങള്‍ മറ്റുള്ളവരെക്കൂടി പഠിപ്പിക്കുവാന്‍ പ്രാപ്തിയുള്ള വിശ്വസ്തരായ ആളുകളെ ഭരമേല്പിക്കുക.
Malayalam (ERV) WBTC Bible
ഞാന്‍ പഠിപ്പിച്ച കാര്യങ്ങള്‍ നീ കേട്ടിട്ടുണ്ട്. മറ്റ് ധാരാളമാളുകളും അതു കേട്ടു. അതേ കാര്യങ്ങള്‍ തന്നെ നീയും പഠിപ്പിക്കണം. പഠിപ്പിക്കാനുള്ള യോഗ്യതയുള്ളവരും നിനക്കു വിശ്വസിക്കാവുന്നവരുമായവരെ ചില ഉപദേശങ്ങള്‍ ഏല്പിക്കുക. അപ്പോള്‍ അന്യരെ അക്കാര്യങ്ങളൊക്കെ പഠിപ്പിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞേക്കാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാൻ സമർത്ഥരായ വിശ്വസ്ഥമനുഷ്യരെ ഭരമേല്പിക്ക.
Malayalam 1992 MBSI
നീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാന്‍ സമര്‍ത്ഥരായ വിശ്വസ്ഥമനുഷ്യരെ ഭരമേല്പിക്ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ പല സാക്ഷികളുടെ മുമ്പാകെ എന്നോട് കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിക്കുവാൻ സമർത്ഥരായ വിശ്വസ്തമനുഷ്യരെ ഭരമേല്പിക്കുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാന്‍ സമര്‍ഥരായ വിശ്വസ്തമനുഷ്യരെ ഭരമേല്പിക്ക.
Malayalam Bible POC-ML 2013
അനേകം സാക്ഷികളുടെ മുമ്പില്‍വച്ചു നീ എന്നില്‍നിന്നു കേട്ടവ, മറ്റുള്ളവരെക്കൂടി പഠിപ്പിക്കാന്‍ കഴിവുള്ള വിശ്വസ്‌തരായ ആളുകള്‍ക്കു പകര്‍ന്നുകൊടുക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അനേകം സാക്ഷികളുടെ സാന്നിധ്യത്തിൽ നീ എന്നിൽനിന്ന് കേട്ടതെല്ലാം, മറ്റുള്ളവരെ അഭ്യസിപ്പിക്കാൻ യോഗ്യത നേടിയ വിശ്വസ്തരായ ആളുകളെ ഭരമേൽപ്പിക്കുക.