2 Timothy 2:22 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് യുവസഹജമായ വികാരാവേശങ്ങള്‍ വിട്ടകന്ന്, നിര്‍മ്മലഹൃദയത്തോടെ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു ചേര്‍ന്ന് നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവയില്‍ ലക്ഷ്യം ഉറപ്പിക്കുക.
Malayalam (ERV) WBTC Bible
ഒരു ചെറുപ്പക്കാരന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ ദുഷ്ടതകളില്‍ നിന്നും അകന്നു നില്‍ക്കുക. വിശ്വാസവും സ്നേഹവും സമാധാനവും ഉള്ളവനായി നീതിയില്‍ ജീവിക്കുവാന്‍ കഠിനമായി പരിശ്രമിക്കുക. ഈ കാര്യങ്ങളത്രയും ശുദ്ധഹൃദയരുടെയും കര്‍ത്താവില്‍ വിശ്വാസം ഉള്ളവരുടെയും കൂടെ ചെയ്യുക.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യൗവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക.
Malayalam 1992 MBSI
യൌവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യൗവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക.
Malayalam Bible POC-ML 2013
അതിനാല്‍, യുവസഹജമായ മോഹങ്ങളില്‍നിന്നു ഓടിയകലുക; പരിശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിക്കുന്നവരോടു ചേര്‍ന്ന് നീതി, വിശ്വാസം സ്നേഹം, സമാധാനം എന്നവയില്‍ ലക്ഷ്യം വയ്‌ക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യുവസഹജമായ ആസക്തികൾ വിട്ട് പലായനംചെയ്യുക. നിർമലഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടുംചേർന്ന് ധാർമികത, വിശ്വാസം, സ്നേഹം, സമാധാനം എന്നിവ അനുഗമിക്കുക.