2 Timothy 2:8 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദിന്‍റെ വംശജനും മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റവനുമായ യേശുക്രിസ്തുവിനെ ഓര്‍ത്തുകൊള്ളുക.
Malayalam (ERV) WBTC Bible
യേശുക്രിസ്തുവിനെ സ്മരിക്കുക. അവന്‍ ദാവീദിന്‍റെ കുടുംബത്തില്‍ നിന്നും ഉള്ളവനാണ്. ക്രിസ്തു മരിച്ചതിനു ശേഷം അവന്‍ മരണത്തില്‍ നിന്നും ഉയിര്‍ത്തപ്പെട്ടു. ഇതാണ് ജനങ്ങളോട് ഞാന്‍ പറയുന്ന സുവിശേഷം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക.
Malayalam 1992 MBSI
ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഔര്‍ത്തുകൊള്‍ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാവീദിന്റെ സന്തതിയായി ജനിച്ച് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊള്ളുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദിന്‍റെ സന്തതിയായി ജനിച്ചു മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓര്‍ത്തുകൊള്‍ക. അത് ആകുന്നു എന്‍റെ സുവിശേഷം.
Malayalam Bible POC-ML 2013
എന്റെ സുവിശേഷത്തില്‍ പ്രഘോഷിച്ചിട്ടുള്ളതുപോലെ, ദാവീദിന്റെ വംശജനും മരിച്ചവരില്‍നിന്നുയിര്‍ത്തവനുമായ യേശുക്രിസ്‌തുവിനെ സ്‌മരിക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ എന്റെ സുവിശേഷപ്രഘോഷണത്തിൽ വ്യക്തമാക്കുന്നതുപോലെ, ദാവീദിന്റെ വംശജനും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റവനുമായ യേശുക്രിസ്തുവിനെ ഓർക്കുക.