2 Timothy 3:14 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീയാകട്ടെ, നീ പഠിച്ചിട്ടുള്ളതും ഉറപ്പായി വിശ്വസിക്കുന്നതുമായ കാര്യങ്ങള്‍ ആരില്‍നിന്നു പഠിച്ചു എന്നോര്‍മിച്ച് അവയില്‍ ഉറച്ചുനില്‌ക്കുക.
Malayalam (ERV) WBTC Bible
എന്നാല്‍ നീ ഗ്രഹിച്ച ഉപദേശങ്ങള്‍ തുടര്‍ന്ന് പിന്‍തുടരുക. ആ ഉപദേശങ്ങളത്രയും ശരിയാണെന്നു നിനക്കറിയാം. നിന്നെ ആ വക കാര്യങ്ങള്‍ പഠിപ്പിച്ച ആള്‍ക്കാരെ ആശ്രയിക്കാമെന്നും നിനക്കറിയാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതുകൊണ്ടു
Malayalam 1992 MBSI
നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതില്‍ നിലനില്‍ക്ക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ നീയോ ആരിൽനിന്ന് പഠിച്ചു എന്ന് അറിയുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷയ്ക്ക് ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറിയുകയും ചെയ്യുന്നതുകൊണ്ട്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീയോ ഇന്നവരോടു പഠിച്ചു എന്ന് ഓര്‍ക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താല്‍ നിന്നെ രക്ഷയ്ക്കു ജ്ഞാനിയാക്കുവാന്‍ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതല്‍ അറികയും ചെയ്യുന്നതുകൊണ്ട്
Malayalam Bible POC-ML 2013
എന്നാല്‍ നീ പഠിച്ചിട്ടുള്ളതും ഉറപ്പായി വിശ്വസിച്ചിട്ടുള്ളതുമായ കാര്യങ്ങള്‍ ആരില്‍നിന്നാണു പഠിച്ചതെന്നോര്‍ത്ത് അവയില്‍ സ്ഥിരമയി നില്‌ക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, നീ പഠിച്ചകാര്യങ്ങളിൽ വിശ്വസ്തനായി തുടരുക; അവ സത്യമാണെന്ന് നിനക്കറിയാം. കാരണം നിന്നെ ഉപദേശിച്ചവർ വിശ്വാസയോഗ്യരാണ്.