2 Timothy 3:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[6,7] അവരില്‍ ചിലര്‍ വീടുകളില്‍ കയറി സ്‍ത്രീകളെ വശീകരിക്കുന്നു. ദുര്‍ബലരും പാപഭാരം ചുമക്കുന്നവരും എല്ലാവിധ മോഹങ്ങള്‍ക്കും അധീനരുമായ ആ സ്‍ത്രീകള്‍ ആരു പറയുന്നതും കേള്‍ക്കും. പക്ഷേ, സത്യം ഗ്രഹിക്കുവാന്‍ അവര്‍ക്ക് ഒരിക്കലും സാധ്യമല്ല.
Malayalam (ERV) WBTC Bible
അക്കൂട്ടരില്‍ ചിലര്‍ അബലകളായ സ്ത്രീകളുടെ വീടുകളില്‍ പ്രവേശിച്ച് അവരെ പ്രാപിക്കും. ആ സ്ത്രീകള്‍ ആകമാനം പാപത്തില്‍ നിറഞ്ഞവരാണ്. ആ സ്ത്രീകള്‍ തങ്ങള്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന പല ദുഷ്ടതയാല്‍ പാപത്തിലേക്കു നയിക്കപ്പെട്ടവരാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വീടുകളിൽ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാ മോഹങ്ങൾക്കും അധീനരായി
Malayalam 1992 MBSI
വീടുകളില്‍ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാ മോഹങ്ങള്‍ക്കും അധീനരായി എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാന്‍ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവര്‍ ഈ കൂട്ടത്തിലുള്ളവര്‍ ആകുന്നു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വീടുകളിൽ നുഴഞ്ഞുകടക്കുകയും പാപങ്ങളെ ചുമന്നുകൊണ്ട് പലതരം മോഹങ്ങൾക്കും അധീനരായി,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വീടുകളില്‍ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാമോഹങ്ങള്‍ക്കും അധീനരായി
Malayalam Bible POC-ML 2013
അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്‌തു കൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്‌ത്രീകളെ വശപ്പെടുത്തുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇവർ ഭവനങ്ങളിൽ നുഴഞ്ഞുകയറി, പാപത്തിന് അധീനരും ബഹുവിധമോഹങ്ങളിൽ ആസക്തരുമായി ധാർമിക ചാപല്യമുള്ള സ്ത്രീകളെ വശംവദരാക്കുന്നു.