2 Timothy 3:7 — Compare Translations

7 translations compared side by side

Malayalam (ERV) WBTC Bible
ആ സ്ത്രീകള്‍ പുതിയ ഉപദേശങ്ങള്‍ പഠിക്കാന്‍ എപ്പോഴും ശ്രമിക്കുമെങ്കിലും സത്യത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് ഒരിക്കലും സാധിക്കയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു.
Malayalam 1992 MBSI
യന്നേസും യംബ്രേസും മോശെയോടു എതിര്‍ത്തുനിന്നതുപോലെ തന്നേ ഇവരും സത്യത്തോടു മറുത്തുനിലക്കുന്നു; ദുര്‍ബ്ബുദ്ധികളും വിശ്വാസം സംബന്ധിച്ചുകൊള്ളരുതാത്തവരുമത്രേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എപ്പോഴും പഠിക്കുകയും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിക്കുവാൻ കഴിയാത്തവരുമായ ബലഹീനസ്ത്രീകളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്‍റെ പരിജ്ഞാനം പ്രാപിപ്പാന്‍ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവര്‍ ഈ കൂട്ടത്തിലുള്ളവര്‍ ആകുന്നു;
Malayalam Bible POC-ML 2013
ഈ സ്‌ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണ്‌. എന്നാല്‍, സത്യത്തെപ്പറ്റിയുള്ള പൂര്‍ണ്ണജ്ഞാനത്തില്‍ എത്തിച്ചേരാന്‍ അവര്‍ക്കു കഴിവില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇത്തരം സ്ത്രീകൾ നിരന്തരം പഠിക്കുന്നവർ ആണെങ്കിലും സത്യം തിരിച്ചറിയാൻ പ്രാപ്തരായിത്തീരുന്നില്ല.