3 John 1:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എഴുതുവാന്‍ വളരെയുണ്ടെങ്കിലും തൂവലും മഷിയും ഉപയോഗിച്ച് എഴുതുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
Malayalam (ERV) WBTC Bible
എനിക്കു നിരവധി കാര്യങ്ങളെപ്പറ്റി പറയുവാനുണ്ട്. പക്ഷേ പേനയും മഷിയും ഉപയോഗിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എഴുതി അയപ്പാൻ പലതും ഉണ്ടായിരുന്നു എങ്കിലും മഷിയും തൂവലുംകൊണ്ടു എഴുതുവാൻ എനിക്കു മനസ്സില്ല.
Malayalam 1992 MBSI
എഴുതി അയപ്പാന്‍ പലതും ഉണ്ടായിരുന്നു എങ്കിലും മഷിയും തൂവലുംകൊണ്ടു എഴുതുവാന്‍ എനിക്കു മനസ്സില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിനക്ക് എഴുതി അയക്കുവാൻ പലതും ഉണ്ടായിരുന്നു എങ്കിലും മഷിയും തൂവലുംകൊണ്ട് എഴുതുവാൻ എനിക്ക് ആഗ്രഹമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എഴുതി അയപ്പാന്‍ പലതും ഉണ്ടായിരുന്നു എങ്കിലും മഷിയും തൂവലുംകൊണ്ട് എഴുതുവാന്‍ എനിക്കു മനസ്സില്ല.
Malayalam Bible POC-ML 2013
എനിക്കു വളരെയധികം കാര്യങ്ങള്‍ എഴുതാനുണ്ട്‌. എന്നാല്‍, അതെല്ലാം തൂലികയും മഷിയും കൊണ്ടു നിനക്കെഴുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിനക്കായി എഴുതാൻ ധാരാളം ഉണ്ടെങ്കിലും മഷിയും പേനയും ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.